---
title: "അരിക്കുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ "
english_title: "Arikulam Panchayat Muslim Youth League Special Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156122/arikulam-panchayat-muslim-youth-league-special-convention"
published_at: "2023-10-22T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6535452301179_000_8_chinmaya.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ 

> **Lead Summary:** **‍ പേരാമ്പ്ര:** അരിക്കുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗവും മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**‍ പേരാമ്പ്ര:** അരിക്കുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗവും മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

അന്ധമായ കോണ്‍ഗ്രസ്സ് വിരോധത്തിന്റെ പേരില്‍ ഇന്ത്യാ മുന്നണിയെ തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സി.പി.എ അസീസ് പറഞ്ഞു. ജെ.ഡി.എസ് എന്‍.ഡി.എ മുന്നണിയിലേക്ക് പോകുന്നത് പിണറായി വിജയന്റെ അറിവോടെയാണെന്ന ദേവഗൗഡയുടെ പ്രസ്ഥാവന ഇത് ശരിവെക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

നവംമ്പര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. കെ.എം സുഹൈല്‍ അധ്യക്ഷനായി.

ടി.കെ.എ ലത്തീഫ് മുഖ്യ പ്രഭാഷഷണം നടത്തി. ഇ.കെ അഹമ്മദ് മൗലവി, വി.വി.എം ബഷീര്‍, ശിഹാബ് കന്നാട്ടി, റഹ്മാന്‍ കാരയാട്, കെ.എം അബ്ദുസ്സലാം, എന്‍.കെ അഷ്‌റഫ്, റഫീഖ് കുറങ്ങോട്ട്, കെ.എം മുഹമ്മദ്, കെ.എം മുഹമ്മദ് സകരിയ്യ, പി.പി.കെ അബ്ദുല്ല, അമ്മദ് പൊയിലങ്ങല്‍, ബഷീര്‍ വടക്കയില്‍, ഷംസുദ്ദീന്‍ വടക്കയില്‍, സി.കെ മുഹമ്മദ്, റാഷിദ് കേളോത്ത്, പി.സി ശുഹൈബ് എന്നിവര്‍ സംസാരിച്ചു.

എം റാസില്‍ സ്വാഗതവും വി.പി സാദിഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156122/arikulam-panchayat-muslim-youth-league-special-convention)