---
title: "വില്പനനടത്തുകയായിരുന്ന പഴകിയ മീന്‍ പിടികൂടി "
english_title: "Caught old fish at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156178/caught-old-fish-at-muliyangal"
published_at: "2023-10-23T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653600bd087f1_1_fish_2.jpg"
keywords: []
---

# വില്പനനടത്തുകയായിരുന്ന പഴകിയ മീന്‍ പിടികൂടി 

> **Lead Summary:** ** പേരാമ്പ്ര: **വില്പനനടത്തുകയായിരുന്ന പഴകിയ മീന്‍ പിടികൂടി. ഇന്നലെ രാത്രി മുളിയങ്ങള്‍ ടൗണില്‍ KL 56 F 4741 എന്ന നമ്പര്‍ ഗുഡ്സ് ആട്ടോയില്‍ വില്പനനടത്തുകയായിരുന്ന പഴകിയ മീനാണ് പിടികൂടിയത്.

## Article Content

** പേരാമ്പ്ര: **വില്പനനടത്തുകയായിരുന്ന പഴകിയ മീന്‍ പിടികൂടി. ഇന്നലെ രാത്രി മുളിയങ്ങള്‍ ടൗണില്‍ KL 56 F 4741 എന്ന നമ്പര്‍ ഗുഡ്സ് ആട്ടോയില്‍ വില്പനനടത്തുകയായിരുന്ന പഴകിയ മീനാണ് പിടികൂടിയത്.

ജില്ലാ ഫുഡ് സെക്ഷന്‍ ഇന്‍സ്പെക്ടര്‍ സുമേഷ്, പേരാമ്പ്ര പൊലീസ് എന്നിവര്‍ എത്തി ബ്ലീച്ചിംങ് പൗഡര്‍ ഇട്ട് മീന്‍ നശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156178/caught-old-fish-at-muliyangal)