---
title: "ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രമീളയും അനിതയും നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ അഭിമാനം "
english_title: "Haritha Karma Sena members Pramila and Anitha are the pride of Nochad Gram Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156223/haritha-karma-sena-members-pramila-and-anitha-are-the-pride-of-nochad-gram-panchayath"
published_at: "2023-10-23T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653622a80b3f8_1_swarnam.jpg"
keywords: []
---

# ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രമീളയും അനിതയും നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ അഭിമാനം 

> **Lead Summary:** ** പേരാമ്പ്ര: **ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രമീളയും അനിതയും നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി. കഴിഞ്ഞദിവസം നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കല്പത്തൂരില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടയില്‍ സ്വര്‍ണ്ണ മോതിരം കളഞ്ഞുകിട്ടി.

## Article Content

** പേരാമ്പ്ര: **ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രമീളയും അനിതയും നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി. കഴിഞ്ഞദിവസം നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കല്പത്തൂരില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടയില്‍ സ്വര്‍ണ്ണ മോതിരം കളഞ്ഞുകിട്ടി.

മമ്പള്ളി മീത്തല്‍ ഗംഗാധരന്‍ ഗായത്രി എന്നിവരുടെ വീട്ടില്‍നിന്നും ഹരിതകര്‍മ സേനാംഗങ്ങളായ പ്രമീളയ്ക്കും അനിതയ്ക്കുമാണ് പ്ലാസ്റ്റിക് മാലിന്യത്തിനിടയില്‍ നിന്നും സ്വര്‍ണ്ണ മോതിരം ലഭിച്ചത്.

ഒരു പവനോടടുത്തുള്ള സ്വര്‍ണ മോതിരം പ്രമീളയും അനിതയും ഉടമസ്ഥരെ തിരിച്ചേല്‍പ്പിച്ച് മാതൃകയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156223/haritha-karma-sena-members-pramila-and-anitha-are-the-pride-of-nochad-gram-panchayath)