---
title: "കലാദീപം നൃത്ത സംഗീത വിദ്യാലയം പേരാമ്പ്രയുടെ വാര്‍ഷികാഘോഷവും നവരാത്രി നൃത്ത സംഗീതോത്സവും സംഘടിപ്പിച്ചു"
english_title: "Kaladeepam Dance Sangeet Vidyalaya organized Perambra's Anniversary Celebration and Navratri Dance Music Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156270/kaladeepam-dance-sangeet-vidyalaya-organized-perambras-anniversary-celebration-and-navratri-dance-music-festival"
published_at: "2023-10-23T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653643cd9790e_1_kala.jpg"
keywords: []
---

# കലാദീപം നൃത്ത സംഗീത വിദ്യാലയം പേരാമ്പ്രയുടെ വാര്‍ഷികാഘോഷവും നവരാത്രി നൃത്ത സംഗീതോത്സവും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കലാദീപം നൃത്ത സംഗീത വിദ്യാലയം പേരാമ്പ്രയുടെ 21 മത് വാര്‍ഷികാഘോഷവും നവരാത്രി നൃത്ത സംഗീതോത്സവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കലാദീപം നൃത്ത സംഗീത വിദ്യാലയം പേരാമ്പ്രയുടെ 21 മത് വാര്‍ഷികാഘോഷവും നവരാത്രി നൃത്ത സംഗീതോത്സവും സംഘടിപ്പിച്ചു.

സുപ്രസിദ്ധ കര്‍ണ്ണാടക സംഗീതാചാര്യന്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം മിനി പൊന്‍പറ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കലാദീപം ഡയറക്ടര്‍ കാലാമണ്ഡലം വിദ്യ ശ്രീജിത്ത് ഗുരുവന്ദന പ്രഭാഷണം നടത്തി.

കാലാരംഗത്തെ മികവിന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള അനുമോദനചടങ്ങ് നടന്നു. തുടര്‍ന്ന് ദാമോദരന്‍ നായര്‍ നരിക്കോടന്‍ കണ്ടി, അജിത് ഭവാനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച ചടങ്ങിന് ജയശ്രീ നന്ദി അര്‍പ്പിച്ചു സംസാരിച്ചു.

കലാദീപം സംഗീതാധ്യാപകന്‍ അജിത് ഭവാനിയുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ച വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചന നടന്നു. തുടര്‍ന്ന് നൃത്ത വിദ്യാര്‍ത്ഥികളുടെ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ നൃത്ത നൃത്യങ്ങള്‍ളും അരങ്ങേറി.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നൃത്ത സംഗീതോത്സവം ഒക്ടോബര്‍ 22 ന് സമാപിക്കും. വിജയദശമി നാളില്‍ വിദ്യാരംഭവും പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനവും നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156270/kaladeepam-dance-sangeet-vidyalaya-organized-perambras-anniversary-celebration-and-navratri-dance-music-festival)