---
title: "പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കണ്‍വെന്‍ഷനും, സംഘാടക സമിതി രൂപീകരണ യോഗവും സംഘടിപ്പിച്ചു"
english_title: "Perambra Panchayath organized Muslim Youth League convention and organizing committee formation meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156276/perambra-panchayath-organized-muslim-youth-league-convention-and-organizing-committee-formation-meeting"
published_at: "2023-10-23T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653649e22d8e6_1_cpa2.jpg"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കണ്‍വെന്‍ഷനും, സംഘാടക സമിതി രൂപീകരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും, സംഘാടക സമിതി രൂപീകരണ യോഗവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും, സംഘാടക സമിതി രൂപീകരണ യോഗവും സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ മുന്നണിയില്‍ ജനതാദള്‍ എസ് ചേര്‍ന്നതില്‍ പങ്കില്ലെങ്കില്‍ ദള്‍ പ്രതിനിധിയെ മന്തിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാണിക്കണമെന്ന് അദേഹം പറഞ്ഞു.

ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്നത് പിണറായിയുടെ അറിവോടെയാണന്ന ദേവഗൗഡയുടെ പ്രസ്ഥാവനയും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടും ഇടതു മുന്നണിയില്‍ തുടരാന്‍ അനുവദിച്ചത് പിണറായിയുടെ മഹാമനസ്‌കതയാണെന്നുമുള്ള എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്ഥാവനയും വ്യക്തമാക്കുന്നത് സി.പി.എം ബി.ജെ.പി ബന്ധത്തിന്റെ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എം നിഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.കെ ഹാഫിസ് അധ്യക്ഷത വഹിച്ചു.

എം.കെ.സി കുട്ട്യാലി, പുതുക്കുടി അബ്ദുല്‍ റഹ്മാന്‍, ടി.പി മുഹമ്മദ്, ഇ ഷാഹി, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സി.കെ ജറീഷ്, സഈദ് അയനിക്കല്‍, സി.പി ഹമീദ്, പി.കെ റഷീദ്, യൂസുഫ് വല്ലാറ്റ, മജീദ് മൂരികണ്ടി, ആര്‍.കെ മുഹമ്മദ്, ടി.സി മുഹമ്മദ്, എം.സി അഫ്‌സല്‍, ഷബീര്‍ ചാലില്‍, യാസര്‍ കക്കാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156276/perambra-panchayath-organized-muslim-youth-league-convention-and-organizing-committee-formation-meeting)