---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍"
english_title: "A young man who molested a minor girl was arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156331/a-young-man-who-molested-a-minor-girl-was-arrested"
published_at: "2023-10-23T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653687aa8511d_1_arrest.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

> **Lead Summary:** ** പേരാമ്പ്ര: **കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

** പേരാമ്പ്ര: **കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

വയറുവേദനയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിമാടുകുന്ന് സിഡബ്ല്യുസിയിലേക്ക് ഡോക്ടര്‍ വിവരം കൈമാറുകയായിരുന്നു.

ചൈല്‍ഡ് ലൈനാണ് പരാതി കൊയിലാണ്ടി പൊലീസിന് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെങ്ങളത്തെ വീട്ടില്‍ എത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി വീടിന് പിറകിലൂടെ ഓടിപ്പോയെങ്കിലും പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കൊയിലാണ്ടിയില്‍ വഗാഡ് കമ്പനിയുടെ കമ്പിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥിരമായി മോഷ്ടിക്കുന്ന കേസിലും ഇയാള്‍ പ്രതിയാണ്. മോഷ്ടിച്ച കമ്പിയുമായി പോലീസ് പിടിയിലായ ഇയാള്‍ക്ക് കഴിഞ്ഞമാസമാണ് കോടതി ജാമ്യം അനുവദിച്ചത്.

സംഘത്തില്‍ കൊയിലാണ്ടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി ബിജു, എസ്‌ഐമാരായ പി.എം ശൈലേഷ്, എ. അനീഷ്, വിശ്വന്‍ പുതിയേടത്ത്, എസ്.സി.പി.ഒ.മാരായ ബിജു വാണിയംകുളം, കരിം, നിമേഷ്, ദിലീപ്, പിങ്ക് പോലീസ് ദിവ്യ എന്നിവര്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156331/a-young-man-who-molested-a-minor-girl-was-arrested)