---
title: "കേരള ബ്ലാസ്റ്റേഴ്‌സിന്റ യങ്ങ് ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് സെലക്ഷന്‍ നേടിയ അശ്വന്ത് മനോജിനെ കെഎസ്‌യു അനുമോദിച്ചു"
english_title: "KSU congratulates Ashwanth Manoj on selection for Kerala Blasters' Young Blasters team"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15638/ksu-congratulates-ashwanth-manoj-on-selection-for-kerala-blasters-young-blasters-team"
published_at: "2021-12-11T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4c02ec6b13_kk.jpg"
keywords: []
---

# കേരള ബ്ലാസ്റ്റേഴ്‌സിന്റ യങ്ങ് ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് സെലക്ഷന്‍ നേടിയ അശ്വന്ത് മനോജിനെ കെഎസ്‌യു അനുമോദിച്ചു

> **Lead Summary:** ** മുയിപ്പോത്ത്:** കേരള ബ്ലാസ്റ്റേഴ്‌സിന്റ യങ്ങ് ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് സെലക്ഷന്‍ നേടിയ അശ്വന്ത് മനോജിനെ കെ.എസ്‌യു ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

## Article Content

** മുയിപ്പോത്ത്:** കേരള ബ്ലാസ്റ്റേഴ്‌സിന്റ യങ്ങ് ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് സെലക്ഷന്‍ നേടിയ അശ്വന്ത് മനോജിനെ കെ.എസ്‌യു ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

യൂത്ത് കോണ്‍ഗ്രസ്റ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ അശ്വന്ത് മനോജിനെ പൊന്നാടയണിച്ച് ആദരിച്ചു.

നിരപ്പം സ്‌പോട്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ് അശ്വന്ത് മനോജ്. വാളിയാല്‍ മനോജന്റയും അനിതയുടെയും മൂത്ത മകനായ ഈ 18 കാരന്‍ പേരാമ്പ്ര ഹൈ സ്‌കൂള്‍ വിദ്യാസ കാലഘട്ടത്തില്‍ സബ് ജൂനിയര്‍ ജില്ലാ ഫുട്‌ബോള്‍ ടീമില്‍ അംഗവുമായിരുന്നു.

വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ +2 കഴിഞ്ഞിരിക്കുകയാണ്. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. മുആദ് നരിനട, കിഷോര്‍ കാന്ത് മുയിപ്പോത്ത്, നജീപ് കെ.പി, ആദില്‍ മുണ്ടിയത്ത്, തേജശ്രീ ജയരാജ്, അഞ്ജലി പി.സിഎന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15638/ksu-congratulates-ashwanth-manoj-on-selection-for-kerala-blasters-young-blasters-team)