---
title: " കേരളോത്സവം വിധി കര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു "
english_title: "Kozikode District keralolsavam Invites Applications To Become Judges "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156465/kozikode-district-keralolsavam-invites-applications-to-become-judges"
published_at: "2023-10-24T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653775cb32d04_keralolsavam.jpg"
keywords: []
---

#  കേരളോത്സവം വിധി കര്‍ത്താക്കളാവാന്‍ അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് ജില്ലാതല കേരളോത്സവം 2023 ന്റെ ഭാഗമായി വിവിധ കലാ മത്സരങ്ങളില്‍ വിധി നിര്‍ണയം നടത്തുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട് :** കോഴിക്കോട് ജില്ലാതല കേരളോത്സവം 2023 ന്റെ ഭാഗമായി വിവിധ കലാ മത്സരങ്ങളില്‍ വിധി നിര്‍ണയം നടത്തുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണിച്ചു.

വിധിനിര്‍ണ്ണയം നടത്തുന്ന ഇനങ്ങള്‍, പ്രതീക്ഷിക്കുന്ന പ്രതിഫലം, യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം വെള്ള പേപ്പറിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷകള്‍ സെക്രട്ടറി/ജനറല്‍ കണ്‍വീനര്‍, ജില്ലാ കേരളോത്സവം, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ 2023 ഒക്ടോബര്‍ 31 നു മുന്‍പായി ലഭിക്കും വിധം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക04952370050

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156465/kozikode-district-keralolsavam-invites-applications-to-become-judges)