---
title: "കോട്ടൂര്‍ കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു"
english_title: "Navarathri celebrated at Kottoor Kunnaramveli Athooni Devi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156491/navarathri-celebrated-at-kottoor-kunnaramveli-athooni-devi-temple"
published_at: "2023-10-24T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537819d27ab7_navarathri_kunnaramvalli.JPG"
keywords: []
---

# കോട്ടൂര്‍ കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു

> **Lead Summary:** **കൂട്ടാലിട:** കോട്ടൂര്‍ കുന്നരംവെള്ളിയിലെ പ്രസിദ്ധമായ അത്തൂനി ദേവി ക്ഷേത്രത്തില്‍ നവരാത്രി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.വിജയദശമി ദിനത്തില്‍ കാലത്ത് 4 മണിയ്ക്ക് നട തുറന്നു. മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് അതുല്‍ രവി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

## Article Content

**കൂട്ടാലിട:** കോട്ടൂര്‍ കുന്നരംവെള്ളിയിലെ പ്രസിദ്ധമായ അത്തൂനി ദേവി ക്ഷേത്രത്തില്‍ നവരാത്രി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.വിജയദശമി ദിനത്തില്‍ കാലത്ത് 4 മണിയ്ക്ക് നട തുറന്നു. മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് അതുല്‍ രവി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

വാഹന പൂജക്ക് കാരാട്ട് ഇല്ലത്ത് ശ്രീരാം നമ്പൂതിരി നേതൃത്വം നല്‍കി .എടച്ചേരി വിജയന്‍ കുട്ടികളെ എഴുത്തിനിരുത്തി. ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പ്രസാദ വിതരണം നടത്തി.

ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ നടത്തിവരുന്ന ജനറല്‍ ബോഡി യോഗവും പുതിയ ഭരണസമിതി രൂപീകരണവും നടന്നു. ഒരു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരണം ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി കെ.അശോകന്‍ നിര്‍വ്വഹിച്ചു. സി.സതീശന്‍ അധ്യക്ഷത വഹിച്ചു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി പരിപാലന സമിതി മെമ്പര്‍മാരായ എ.പി. സത്യന്‍, വി.പി. രാജന്‍, സി. ബാലകൃഷ്ണന്‍, ടി. രാധാകൃഷ്ണന്‍, സി.എച്ച്. ബാലന്‍, ബിനീഷ് അത്തൂനി, ടി. ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156491/navarathri-celebrated-at-kottoor-kunnaramveli-athooni-devi-temple)