---
title: "പുളീക്കണ്ടി മടപ്പുര പുനര്‍ നിര്‍മ്മാണ കുറ്റിയിടല്‍ നാളെ"
english_title: "Pulikandi Madapura reconstruction ground breaking tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156519/pulikandi-madapura-reconstruction-ground-breaking-tomorrow"
published_at: "2023-10-24T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65379cf2675cb_1_ambhalam.jpg"
keywords: []
---

# പുളീക്കണ്ടി മടപ്പുര പുനര്‍ നിര്‍മ്മാണ കുറ്റിയിടല്‍ നാളെ

> **Lead Summary:** ** പേരാമ്പ്ര: **വാളൂര്‍ പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന മടപ്പുരയുടെ കുറ്റിയിടല്‍ ചടങ്ങ് നാളെ (ബുധനാഴ്ച്ച) നടക്കും. പ്രശസ്ത വാസ്തു ശില്‍പ്പി കാവില്‍ പുരുഷോത്തമന്‍ ചടങ്ങിന് നേതൃത്വം നല്‍കും.

## Article Content

** പേരാമ്പ്ര: **വാളൂര്‍ പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന മടപ്പുരയുടെ കുറ്റിയിടല്‍ ചടങ്ങ് നാളെ (ബുധനാഴ്ച്ച) നടക്കും. പ്രശസ്ത വാസ്തു ശില്‍പ്പി കാവില്‍ പുരുഷോത്തമന്‍ ചടങ്ങിന് നേതൃത്വം നല്‍കും.

രാവിലെ 10.30 നും 11.30 നും ഇടയിലാണ് ചടങ്ങ് നടക്കുക. മഹാനവമി - വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിദ്യാരംഭം, വാഹനപൂജ, ആയുധപൂജ, ഗ്രന്ഥപൂജ എന്നിവ നടന്നു. വിദ്യാരംഭത്തിന് റിട്ട. അധ്യാപകന്‍ വത്സന്‍ വെള്ളിയൂര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156519/pulikandi-madapura-reconstruction-ground-breaking-tomorrow)