---
title: "പി.കെ നാരായണന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "PK Narayanan Nair organized the commemoration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156523/pk-narayanan-nair-organized-the-commemoration-at-perambra"
published_at: "2023-10-24T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537a043b4ccc_1_anu2.jpg"
keywords: []
---

# പി.കെ നാരായണന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര** : പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റും ആയ പി.കെ നാരായണന്‍ നായരുടെ മൂന്നാം ചരമദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര** : പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റും ആയ പി.കെ നാരായണന്‍ നായരുടെ മൂന്നാം ചരമദിനം ആചരിച്ചു.

കിഴക്കന്‍ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ ശവകൂടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് കെ.  പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്  തണ്ടോറ ഉമ്മര്‍ അധ്യക്ഷ്യത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ. മധുകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, പി.സി രാധാകൃഷ്ണന്‍, സി പ്രേമന്‍, പി.കെ രാഗേഷ്, ഷിജു പുല്ലിയോട്ട്, ഇ.ടി സത്യന്‍, രാജന്‍ പുതിയേടത്ത്, എ.കെ. ചന്ദ്രന്‍, ടി.പി പ്രഭാകരന്‍, സി.കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156523/pk-narayanan-nair-organized-the-commemoration-at-perambra)