---
title: "വടക്കുമ്പാട് ഗുഡ്സ് ഓട്ടോ പിന്നോട്ട് നീങ്ങിയുണ്ടായ അപകടത്തില്‍ കടിയങ്ങാട് സ്വദേശി മരിച്ചു "
english_title: "A native of Katiyangad died in an accident in which a goods auto backed up in the north"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15653/a-native-of-katiyangad-died-in-an-accident-in-which-a-goods-auto-backed-up-in-the-north"
published_at: "2021-12-11T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4e052c73e5_kk.jpg"
keywords: []
---

# വടക്കുമ്പാട് ഗുഡ്സ് ഓട്ടോ പിന്നോട്ട് നീങ്ങിയുണ്ടായ അപകടത്തില്‍ കടിയങ്ങാട് സ്വദേശി മരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വടക്കുമ്പാട് ഹൈസ്‌കൂളിന് സമീപം ഗുഡ്സ് ഓട്ടോ പിന്നോട്ട് നീങ്ങിയുണ്ടായ അപകടത്തില്‍ കടിയങ്ങാട് സ്വദേശി മരിച്ചു. കടിയങ്ങാട് ചാമക്കാലയില്‍ നാരായണന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11-ഓടെയാണ് അപകടം.

## Article Content

**പേരാമ്പ്ര: **വടക്കുമ്പാട് ഹൈസ്‌കൂളിന് സമീപം ഗുഡ്സ് ഓട്ടോ പിന്നോട്ട് നീങ്ങിയുണ്ടായ അപകടത്തില്‍ കടിയങ്ങാട് സ്വദേശി മരിച്ചു. കടിയങ്ങാട് ചാമക്കാലയില്‍ നാരായണന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11-ഓടെയാണ് അപകടം.

ഗുഡ്സ് ഓട്ടോയില്‍ നിന്ന് സാധനമിറക്കുന്നതിനിടയില്‍ ഓട്ടോ പിന്നോട്ട് നീങ്ങിയാണ് അപകടം.

തെറിച്ച് വീണ് നാരായണന് പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയലിരിക്കെ വൈകീട്ടോടെ മരിച്ചു.

ഭാര്യ ലീല. മക്കള്‍ രാജീവന്‍, രാജി. മരുമക്കള്‍ രാധാകൃഷ്ണന്‍, രാജേശ്വരി. സഹോദരങ്ങള്‍ പാര്‍വ്വതി, ദേവി, ചിരുതേയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15653/a-native-of-katiyangad-died-in-an-accident-in-which-a-goods-auto-backed-up-in-the-north)