---
title: "വിദ്യാലയ വികസന സമിതി രൂപീകരിച്ച് പാലേരി എംഎല്‍പി സ്‌കൂള്‍ "
english_title: "School Development Committee formed Paleri MLP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15661/school-development-committee-formed-paleri-mlp-school"
published_at: "2021-12-12T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b559fdd4278_WATER MERK  NEW.JPG"
keywords: []
---

# വിദ്യാലയ വികസന സമിതി രൂപീകരിച്ച് പാലേരി എംഎല്‍പി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര**: പാലേരി എംഎല്‍പി സ്‌കൂളിനെ 2023 മെയ് 31നകം സമ്പൂര്‍ണഹൈടെക് വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാലയ വികസന സെമിനാറും, വികസന സമിതി രൂപീകരണവും നടത്തി.

## Article Content

**പേരാമ്പ്ര**: പാലേരി എംഎല്‍പി സ്‌കൂളിനെ 2023 മെയ് 31നകം സമ്പൂര്‍ണഹൈടെക് വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാലയ വികസന സെമിനാറും, വികസന സമിതി രൂപീകരണവും നടത്തി.

വികസന സെമിനാര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ പാലേരി അധ്യക്ഷനായി. 'പൊതു വിദ്യാലയത്തിന്റെ സ്വപ്ന ചിറകുകള്‍' എന്ന വിഷയത്തില്‍ പി.കെ നവാസ് സംസാരിച്ചു.

സ്‌കൂള്‍ മാനേജര്‍ കെ സിദ്ദീഖ് തങ്ങള്‍ വികസന പദ്ധതികളുടെ മാസ്റ്റര്‍ പ്ലാന്‍ കരട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പാറേമ്മല്‍ വഹീദ, എം മൂസ, പാറേമ്മല്‍ അബ്ദുല്ല, സി.കെ കുഞ്ഞമ്മത് കുട്ടി ഹാജി, എന്‍.കെ മൊയതു, വി.കെ മൊയതു, കെ .കെ അമ്മത് ഹാജി, കെ.കെ അലി എന്നിവര്‍ സംസാരിച്ചു.

എച്ച്.എം.ടി നാസര്‍ സ്വാഗതവും എ.സി രാകേഷ് നന്ദിയും പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് 21 അംഗ വിദ്യാലയ വികസന സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15661/school-development-committee-formed-paleri-mlp-school)