---
title: "ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു "
english_title: "deshabhimani Chief Photographer Praveen Kumar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156672/deshabhimani-chief-photographer-praveen-kumar-passed-away"
published_at: "2023-10-25T09:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653896b4328d1_1_preveen.jpg"
keywords: []
---

# ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 നാണ് മരണം.

## Article Content

**പേരാമ്പ്ര:** ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 നാണ് മരണം.

കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നിലവില്‍ തൃശൂര്‍ യൂണിറ്റിലാണ്. ജി.വി രാജ സ്‌പോര്‍ട്ട്‌സ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

പിതാവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ്: സുപ്രഭ (മേപ്പയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), ഭാര്യ: ഡോ. രത്‌നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കള്‍: പാര്‍വ്വതി (എംബിബിഎസ് വിദ്യാര്‍ഥിനി, റഷ്യ), അശ്വതി (പ്ലസ് ടു വിദ്യാര്‍ഥിനി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156672/deshabhimani-chief-photographer-praveen-kumar-passed-away)