---
title: "സൗത്ത് ഇന്ത്യന്‍ ഹോളിഡേ മേക്കേഴ്‌സ് പ്രൈവറ്റ്  ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു "
english_title: "South Indian Holiday Makers Pvt Ltd started operations in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/156678/south-indian-holiday-makers-pvt-ltd-started-operations-in-perambra"
published_at: "2023-10-25T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65389c8f002a0_1_uth22.jpg"
keywords: []
---

# സൗത്ത് ഇന്ത്യന്‍ ഹോളിഡേ മേക്കേഴ്‌സ് പ്രൈവറ്റ്  ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** പേരാമ്പ്ര: സൗത്ത് ഇന്ത്യന്‍ ഹോളിഡേ മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ബഡ്ജറ്റിലുമുള്ള ടൂര്‍ പാക്കേജുകള്‍, ഇവന്റുകള്‍ എന്നിവ ഏറ്റെടുത്തു നടത്താന്‍ ടൂര്‍ കം ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ സൗത്ത് ഇന്ത്യന്‍ ഹോളീഡേ മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

## Article Content

പേരാമ്പ്ര: സൗത്ത് ഇന്ത്യന്‍ ഹോളിഡേ മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ബഡ്ജറ്റിലുമുള്ള ടൂര്‍ പാക്കേജുകള്‍, ഇവന്റുകള്‍ എന്നിവ ഏറ്റെടുത്തു നടത്താന്‍ ടൂര്‍ കം ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ സൗത്ത് ഇന്ത്യന്‍ ഹോളീഡേ മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പേരാമ്പ്ര കോഴിക്കോട് റോഡില്‍ മാളിക്കണ്ടി കോംപ്ലക്‌സില്‍ സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കാല്‍ നൂറ്റാണ്ടിലേറെയായി ട്രാവല്‍, ടൂറിസം ഈവന്റ്  മാനേജ്‌മെന്റ് കാറ്ററിംഗ് മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന രാജു ഗരുഡ, മനോജ് നിര്‍മ്മലാനന്ദ, വിനോദ് ഗ്രീന്‍ ഇന്‍ കേരള, മോഹനന്‍ സിറ്റി ട്രാവല്‍സ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യക്കകത്തും പുറത്തും ചുരുങ്ങിയ ചെലവില്‍ ടൂര്‍ പാക്കേജുകള്‍ കമ്പനി ഒരുക്കുന്നുണ്ട്. കമ്പനിയുടെ ലോഗോ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ പ്രകാശനം നിര്‍വ്വഹിച്ചിരുന്നു. ഉദ്ഘാടന ചടങ്ങില്‍, സിസിഒഎ ജില്ല പ്രസിഡന്റ് റഫീഖ് ചുങ്കം, മറ്റ് പ്രമുഖരും പങ്കെടുത്തു.

വ്യക്തികള്‍, സ്ഥാപനങ്ങള്‍, ചെറുതും വലുതുമായ സംഘങ്ങള്‍ എന്നിവക്കെല്ലാം ഇണങ്ങുന്ന എല്ലാ ബജറ്റിലുമുള്ള ടൂര്‍ പാക്കേജുകള്‍, ഇവന്റുകള്‍ ഏറ്റെടുത്തു നടത്താന്‍ തങ്ങള്‍ സജ്ജമാണ് എന്ന് ഡയരക്ടര്‍മാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/156678/south-indian-holiday-makers-pvt-ltd-started-operations-in-perambra)