---
title: "കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം ഡിസംബര്‍ 17ന് കടിയങ്ങാട് "
english_title: "KSSPA Perambra Constituency Conference on December 17, Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157053/ksspa-perambra-constituency-conference-on-december-17-kadiyangad"
published_at: "2023-10-26T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a2906e923b_KSSPA.jpg"
keywords: []
---

# കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം ഡിസംബര്‍ 17ന് കടിയങ്ങാട് 

> **Lead Summary:** **പേരാമ്പ്ര **: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം കടിയങ്ങാട്. 2023 ഡിസംബര്‍ 17 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കടിയങ്ങാട് രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.

## Article Content

**പേരാമ്പ്ര **: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം കടിയങ്ങാട്. 2023 ഡിസംബര്‍ 17 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കടിയങ്ങാട് രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം രാജന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ഇ.വി രാമചന്ദ്രന്‍, കെഎസ്എസ്പിഎ സംസ്ഥാന കൗണ്‍സിലര്‍ സി.കെ രാഘവന്‍, എന്‍.പി വിജയന്‍, പുതുക്കോട്ട് രവീന്ദ്രന്‍, ഇ.വി ശങ്കരന്‍, പ്രകാശന്‍ കന്നാട്ടി, ഇ.ടി സരീഷ്, പി.കെ രാഘവന്‍, മഹിമ രാഘവന്‍ നായര്‍, വി.കെ രമേശന്‍, കെ.കെ അസീസ്, കെ. മഞ്ജുള, വി.കെ. ഗീത, എം. സൈറാബാനു തുടങ്ങിയവര്‍ സംസാരിച്ചു.

ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി ഇബ്രാഹിം ചെയര്‍മാനും പി.കെ കൃഷ്ണദാസ് കണ്‍വീനറുമായി 51 അംഗ സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. കെഎസ്എസ്പിഎ ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി കെ.ടി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157053/ksspa-perambra-constituency-conference-on-december-17-kadiyangad)