---
title: "ലഹരിക്കെതിരെ പോരാട്ടവുമായി കുരുന്നുകളുടെ നാടകം പുനര്‍ജനി "
english_title: "Children's drama punarjani with struggle against addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157081/childrens-drama-punarjani-with-struggle-against-addiction"
published_at: "2023-10-26T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a3da0d42d0_PUNARJANI.jpg"
keywords: []
---

# ലഹരിക്കെതിരെ പോരാട്ടവുമായി കുരുന്നുകളുടെ നാടകം പുനര്‍ജനി 

> **Lead Summary:** ** പേരാമ്പ്ര : **ലഹരിക്കെതിരെ പോരാട്ടവുമായി കുരുന്നുകളുടെ നാടകം പുനര്‍ജനി. ലഹരിയുടെ അതിപ്രസരത്തില്‍ സ്വന്തവും ബന്ധവും മറന്ന് വിവിധതരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് അടിമയായി ജനനത്തോടെ മരണവുമുറപ്പിക്കുന്ന പുതുതലമുറയെ ബോധവല്‍ക്കരിക്കുകയാണ് ഈ കൊച്ചു കലാകാരന്‍മാര്‍.

## Article Content

** പേരാമ്പ്ര : **ലഹരിക്കെതിരെ പോരാട്ടവുമായി കുരുന്നുകളുടെ നാടകം പുനര്‍ജനി. ലഹരിയുടെ അതിപ്രസരത്തില്‍ സ്വന്തവും ബന്ധവും മറന്ന് വിവിധതരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് അടിമയായി ജനനത്തോടെ മരണവുമുറപ്പിക്കുന്ന പുതുതലമുറയെ ബോധവല്‍ക്കരിക്കുകയാണ് ഈ കൊച്ചു കലാകാരന്‍മാര്‍.

അഭിനയ മികവുകൊണ്ടും വിഷയാവതരണം കൊണ്ടും പൊതുജനങ്ങളുടെയും വീട്ടമ്മമാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് പുനര്‍ജനി. ഒട്ടനവധി വേദികള്‍ പിന്നിട്ട നാടകം എക്‌സസൈസ് വകുപ്പധികൃതരുടെ പ്രശംസയും പിടിച്ചുപറ്റി.

പന്തിരിക്കര വലിയ പറമ്പ് റസിഡന്റ്സ് അസോസിയേഷന്റേയും സമന്വയ ഗ്രന്ഥാലയത്തിന്റേയും കലാ സാംസ്‌ക്കാരിക വിഭാഗത്തിലെ നാടക പ്രവര്‍ത്തകനായ പ്രവീണ്‍കുമാറാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗഗന്‍.പി.നായര്‍, വിഷ്ണു വിനോദ്, എം.കെ ധാര്‍മ്മിക്, ഡി.എസ്. ശ്രീയ സുരേഷ്, നിയ ലക്ഷ്മി, ആവണി ശ്രീജിത്ത്, വര്‍ഷ വിനോദ്, എസ്.ബി അവന്തിക, അഭിനന്ദ്, എസ്. ആദിത്യന്‍, പവന്‍.പി.നായര്‍, ഷാരോണ്‍.എസ്.അഭിലാഷ്. എന്നിവര്‍ മികച്ച രീതിയില്‍ അഭിനയിക്കുന്നു.

വിവിധ വേദികളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടി, യാഥാര്‍ത്ഥ്യത്തെ ഒപ്പിയെടുത്ത് ഒരു മഹാവിപത്തിന്റെ പരിണിത ഫലത്തെ ഉയര്‍ത്തിക്കാട്ടുകയാണ് ഈ കുരുന്നുകള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157081/childrens-drama-punarjani-with-struggle-against-addiction)