---
title: "നെല്‍വയല്‍ നികത്തുന്നതിനെതിരെ നടപടി വേണം; ബികെഎംയു "
english_title: "Action should be taken against paddy field filling; BKMU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15713/action-should-be-taken-against-paddy-field-filling-bkmu"
published_at: "2021-12-12T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5d11376f75_kk.jpg"
keywords: []
---

# നെല്‍വയല്‍ നികത്തുന്നതിനെതിരെ നടപടി വേണം; ബികെഎംയു 

> **Lead Summary:** **പേരാമ്പ്ര:** അരിക്കുളം പഞ്ചായത്തില്‍ വ്യാപകമായി നെല്‍വയല്‍ നികത്തുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബികെഎംയു. അരിക്കുളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടത്.

## Article Content

**പേരാമ്പ്ര:** അരിക്കുളം പഞ്ചായത്തില്‍ വ്യാപകമായി നെല്‍വയല്‍ നികത്തുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ബികെഎംയു. അരിക്കുളം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടത്.

വിവാഹ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്നും യോഗം മറ്റൊരു പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. സി.കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.

എം.വി. ശശി അദ്ധ്യക്ഷനായി. എം.കെ. രാമചന്ദ്രന്‍, ഇ. രാജന്‍, എ.കെ. ബാലന്‍, കെ.കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ. ബാലന്‍ പ്രസിഡണ്ടും കെ.കെ. രവീന്ദ്രന്‍ സെക്രട്ടറിയുമായി പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15713/action-should-be-taken-against-paddy-field-filling-bkmu)