---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കി പണിത ആലംപാറ റോഡ് നാടിന് സമര്‍പ്പിച്ചു"
english_title: "Perambra Block Panchayat has dedicated the renovated Alampara Road to Nadu as part of its annual plan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15723/perambra-block-panchayat-has-dedicated-the-renovated-alampara-road-to-nadu-as-part-of-its-annual-plan"
published_at: "2021-12-12T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5e8b82ce00_kk.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കി പണിത ആലംപാറ റോഡ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** 80 വര്‍ഷത്തിലേറെ പഴക്കമുള്ള മലയോര മേഖലയിലെ കുടിയേറ്റ ചരിത്രവുമായി ബന്ധമുള്ള ആലംപാറ റോഡ് പുതുക്കി പണിത് നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.

## Article Content

** പേരാമ്പ്ര:** 80 വര്‍ഷത്തിലേറെ പഴക്കമുള്ള മലയോര മേഖലയിലെ കുടിയേറ്റ ചരിത്രവുമായി ബന്ധമുള്ള ആലംപാറ റോഡ് പുതുക്കി പണിത് നാടിന് സമര്‍പ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.

പ്രദേശവാസികളുടെ വര്‍ഷങ്ങളായി കാത്തിരിപ്പാണ് ഈ റോഡിന്റെ വികസനം. ആലംപാറ റോഡിന്റെ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ശശി കുമാര്‍ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് അംഗം ലൈസ ജോര്‍ജ് സ്വാഗതം പറഞ്ഞു. ഇതു വഴി ആലംപാറയില്‍ നിന്നും പൂഴിത്തോട്ടില്‍ വളരെ വേഗം എത്താന്‍ കഴിയും.

റോഡിന്റെ ബാക്കി ഭാഗം കൂടി പൂര്‍തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിവേദനം നാട്ടുകാര്‍ ബ്ലോക്ക് പ്രസിഡന്റിന് നല്‍കി.ഷാജു പാലമറ്റം കിഴക്കരക്കാട്ട്, നവീന്‍ കെ രാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15723/perambra-block-panchayat-has-dedicated-the-renovated-alampara-road-to-nadu-as-part-of-its-annual-plan)