---
title: "പാലിയേറ്റീവ് പരിചരണം; നൂതന ആശയം പരിശീലന ക്ലാസ്സ് ഒക്ടോബര്‍ 28 ന് "
english_title: "palliative care; Innovative concept training class on October 28"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157318/palliative-care-innovative-concept-training-class-on-october-28"
published_at: "2023-10-27T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b69de58d8c_1_pari.jpg"
keywords: []
---

# പാലിയേറ്റീവ് പരിചരണം; നൂതന ആശയം പരിശീലന ക്ലാസ്സ് ഒക്ടോബര്‍ 28 ന് 

> **Lead Summary:** **പേരാമ്പ്ര:** ഒരു വീട്ടില്‍ ഒരു വളണ്ടിയര്‍ എന്ന പാലിയേറ്റീവ് പരിചരണത്തിലെ നൂതന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഓരോ വളണ്ടിയര്‍മാരെയും പ്രാപ്തരാക്കേണ്ട പുതിയ സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു പരിശീലന ക്ലാസ്സ് പേരാമ്പ്ര ദയ സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** ഒരു വീട്ടില്‍ ഒരു വളണ്ടിയര്‍ എന്ന പാലിയേറ്റീവ് പരിചരണത്തിലെ നൂതന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഓരോ വളണ്ടിയര്‍മാരെയും പ്രാപ്തരാക്കേണ്ട പുതിയ സാഹചര്യത്തില്‍ അത്തരത്തിലുള്ള ഒരു പരിശീലന ക്ലാസ്സ് പേരാമ്പ്ര ദയ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 28- ശനിയാഴ്ച രാവിലെ 9.30 മണി മുതല്‍ ദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ്സിലും, അതോടനുബന്ധിച്ച ഉദ്ഘാടന പരിപാടിയിലും പ്രമുഖര്‍ പങ്കെടുക്കുന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഡോ: അബ്ദുള്‍ അസീസ്, ഡോ. സി.കെ വിനോദ്, ഡോ : മീന, മുഹമ്മദ് പേരാമ്പ്ര, ടി. അബ്ദുറഹിമാന്‍, വനജ പത്മന്‍ എന്നിവരുടെ ക്ലാസ്സുകളുണ്ടാവും.

ദയയുടെ പരിചരണത്തിലുള്ള വീട്ടിലെ ഒരാളെങ്കിലും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ്. കൂടാതെ ദയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും നിലവിലെ വളണ്ടിയര്‍മാരും എത്തിച്ചേരേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157318/palliative-care-innovative-concept-training-class-on-october-28)