---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി "
english_title: "Perambra Block Panchayath Kerala Festival has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157382/perambra-block-panchayath-kerala-festival-has-started"
published_at: "2023-10-27T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ba2bf0942d_1_pathumm.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഇനി കലാകായിക ഇനങ്ങളില്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രതിഭകള്‍ തമ്മില്‍ മാറ്റുരക്കും.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഇനി കലാകായിക ഇനങ്ങളില്‍ ഗ്രാമപഞ്ചായത്തുകളിലെ പ്രതിഭകള്‍ തമ്മില്‍ മാറ്റുരക്കും.

കൂത്താളി ഡോ. കെ.ജി അടിയോടി സ്മാരക സ്റ്റേഡിയത്തില്‍ നടന്ന വടം വലി മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.കെ. പാത്തുമ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ. ബിന്ദു മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.എം. അനൂപ് കുമാര്‍, ബിഡിഒ പി കാദര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ലിസി, പ്രഭാശങ്കര്‍, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ കെ.പി. ശരത് ചന്ദ്രന്‍, ജെബിഡിഒ ശൈലേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മൂന്ന് ടീമുകള്‍ പങ്കെടുത്ത വടം വലി മത്സരത്തിന്റെ ഫൈനലില്‍ ചങ്ങരോത്തിനെ പരാജയപ്പെടുത്തി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ടീം വിജയിച്ചു.

വിജയികള്‍ക്കുള്ള ട്രോഫി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.കെ. പാത്തുമ്മയും സര്‍ട്ടിഫിക്കറ്റുകള്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി, ബ്ലോക്ക് പഞ്ചായത്തംഗം സി.എം. സനാതനന്‍ എന്നിവര്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157382/perambra-block-panchayath-kerala-festival-has-started)