---
title: "മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവര്‍ പാര്‍ട്ടി ഭരണഘടന പഠിക്കണം "
english_title: "Those who doubt whether the Muslim League is a political party should study the party constitution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15741/those-who-doubt-whether-the-muslim-league-is-a-political-party-should-study-the-party-constitution"
published_at: "2021-12-12T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b610001a4b9_WATER MERK  NEW.JPG"
keywords: []
---

# മുസ്‌ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവര്‍ പാര്‍ട്ടി ഭരണഘടന പഠിക്കണം 

> **Lead Summary:** **മേപ്പയ്യൂര്‍: **മുസ്‌ലിം ലീഗ് രാഷ്ടീയ പാര്‍ട്ടിയാണോ, മത സംഘടനയാണോ എന്ന് സംശയം ഉന്നയിക്കുന്ന രാഷ്ടീയ നേതൃത്വം മുസ്‌ലിം ലീഗിന്റെ ഭരണഘടന ഒരാവര്‍ത്തി വായിച്ച് സംശയ നിവൃത്തി വരുത്തുന്നത് നല്ലതാണെന്ന് നിടുമ്പൊയില്‍ ശാഖാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍: **മുസ്‌ലിം ലീഗ് രാഷ്ടീയ പാര്‍ട്ടിയാണോ, മത സംഘടനയാണോ എന്ന് സംശയം ഉന്നയിക്കുന്ന രാഷ്ടീയ നേതൃത്വം മുസ്‌ലിം ലീഗിന്റെ ഭരണഘടന ഒരാവര്‍ത്തി വായിച്ച് സംശയ നിവൃത്തി വരുത്തുന്നത് നല്ലതാണെന്ന് നിടുമ്പൊയില്‍ ശാഖാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.

പാര്‍ട്ടി ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും, മെഡിക്കല്‍ ഉപകരണങ്ങളുടെ സമര്‍പ്പണവും പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.

ഇ കുഞ്ഞബ്ദുള്ള ജാതിയേരി മുഖ്യ പ്രഭാഷണം നടത്തി. അടിസ്ഥാന ജീവിത പിന്തുണ എന്ന വിഷയത്തെ ആസ്പദമാക്കി കെ അബ്ദുള്ള ക്ലാസ്സ് എടുത്തു. ശാഖ പ്രസിഡന്റ് മഠത്തില്‍ അബ്ദുസ്സലാം അധ്യക്ഷനായി.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.എം അഷറഫ്, വൈസ് പ്രസിഡന്റ് കെ.എം.എ അസീസ്, സെക്രട്ടറി മുജീബ് കോമത്ത്, വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത്, എം.കെ ഫസലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ശാഖ സെക്രട്ടറി സിറാജ് എഴുവലത്ത് സ്വാഗതവും ട്രഷറര്‍ കെ.കെ അന്‍സാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15741/those-who-doubt-whether-the-muslim-league-is-a-political-party-should-study-the-party-constitution)