---
title: "#mdmal പേരാമ്പ്രയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with MDMA and ganja in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157488/youth-arrested-with-mdma-and-ganja-in-perambra"
published_at: "2023-10-28T00:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c03354004d_1_amdm.jpg"
keywords: []
---

# #mdmal പേരാമ്പ്രയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **പേരാമ്പ്ര** : പേരാമ്പ്രയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കല്ലോട് സ്വദേശി അർജുൻ 24 നെ വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ബൈപ്പാസിൽ വാഹന പരിശോധനയിൽ പിടിയിലായത്.

## Article Content

**പേരാമ്പ്ര** : പേരാമ്പ്രയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കല്ലോട് സ്വദേശി അർജുൻ 24 നെ വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ബൈപ്പാസിൽ വാഹന പരിശോധനയിൽ പിടിയിലായത്.

ശരീരത്തിൽ സൂക്ഷിച്ച 284 മില്ലീ ഗ്രാം എംഡിഎംഎയും ആക്ടീവ സ്കൂട്ടറിൽ സൂക്ഷിച്ച 80 ഗ്രാം കഞ്ചാവുമായി യുവാവിനെ പേരാമ്പ്ര എക്സൈസ് സംഘം പിടികൂടിയത്.

പട്ടണത്തിലെ ഐസ്ക്രീം ഷോപ്പിലെ ജീവനക്കാരനാണ് അർജുൻ. ഫോൺ വഴിയാണ് സ്ഥിരമായി ഇയാൾ ആവശ്യക്കാർക്ക് വിൽപന നടത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പരിശോധനക്കിടയിൽ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ എക്സൈസ് സംഘം സാഹസീകമായി പിടികൂടുകയായിരുന്നു. അക്റ്റീവ സ്കൂട്ടറും കസ്റ്റഡിലെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുധീപ് കുമാർ, പ്രിവേന്റീവ് ഓഫീസർ സുരേഷ് ബാബു, സിഇഒമാരായ അനൂപ് കുമാർ, എം.പി ഷബീർ, ഇ.എം ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157488/youth-arrested-with-mdma-and-ganja-in-perambra)