---
title: "ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി ഒലീവ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ "
english_title: "Olive Public School students with the Love Plastic project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157546/olive-public-school-students-with-the-love-plastic-project"
published_at: "2023-10-28T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c9b8f1f556_1_olive.jpg"
keywords: []
---

# ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി ഒലീവ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര : **മാതൃഭൂമി ദിനപത്രത്തിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതി ഒലീവ് പബ്‌ളിക് സ്‌കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കേരളത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃഭൂമി നടപ്പാക്കുന്ന പദ്ധതിയാണ് ലവ് പ്ലാസ്റ്റിക്.

## Article Content

**പേരാമ്പ്ര : **മാതൃഭൂമി ദിനപത്രത്തിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതി ഒലീവ് പബ്‌ളിക് സ്‌കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കേരളത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃഭൂമി നടപ്പാക്കുന്ന പദ്ധതിയാണ് ലവ് പ്ലാസ്റ്റിക്.

സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എക്കോ ക്ലബ്, ഹെല്‍ത്ത് ക്ലബ് എന്നിവ സീഡ് ക്ലബുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ അധ്യാപക-അനധ്യാപകര്‍ എന്നിവരും, പിടിഎയും കുട്ടികളോടൊപ്പം ചേരുന്നുണ്ട്.

സ്‌കൂളില്‍ ശേഖരിക്കപ്പെടുന്ന വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ബിന്നുകളില്‍ തരം തിരിച്ച് വെക്കുകയും മാതൃഭൂമി പ്രതിനിധികള്‍ നേരിട്ട് വന്ന് ശേഖരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിനി ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157546/olive-public-school-students-with-the-love-plastic-project)