---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ആദരവ് നല്‍കി "
english_title: "Elamaran Kulangara Bhagavathy Temple Board of Trustees gave the honor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157652/elamaran-kulangara-bhagavathy-temple-board-of-trustees-gave-the-honor"
published_at: "2023-10-28T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cf683066f0_1_elamaran.jpg"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ആദരവ് നല്‍കി 

> **Lead Summary:** ** പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ആദരവ് നല്‍കി. ആറ് ലക്ഷം രൂപ ക്ഷേത്രത്തിനനുവദിച്ച മലബാര്‍ ദേവസ്വം ബോര്‍ഡിനെയും കേരള സര്‍ക്കാറിനേയും ചടങ്ങില്‍ അഭിനന്ദിച്ചു. ബോര്‍ഡ് അംഗം കെ. ലോഹ്യയെ ക്ഷേത്രത്തില്‍ ആദരിച്ചു.

## Article Content

** പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ആദരവ് നല്‍കി. ആറ് ലക്ഷം രൂപ ക്ഷേത്രത്തിനനുവദിച്ച മലബാര്‍ ദേവസ്വം ബോര്‍ഡിനെയും കേരള സര്‍ക്കാറിനേയും ചടങ്ങില്‍ അഭിനന്ദിച്ചു. ബോര്‍ഡ് അംഗം കെ. ലോഹ്യയെ ക്ഷേത്രത്തില്‍ ആദരിച്ചു.

ട്രസ്റ്റി ബോര്‍ഡിന്റെ ഉപഹാരം ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ഡോ: പിയൂഷ് നമ്പൂതിരിപ്പാട് ലോഹ്യക്ക് നല്‍കി. പിഷാരികാവ്, തച്ചറത്ത് കണ്ടി, കയ്യൂര്‍ക്കാവ് കോമരക്കാരനും എളമാരന്‍ കുളങ്ങര ക്ഷേത്ര ഭക്തനുമായ ആയത്തില്‍ മീത്തല്‍ നാരായണനെയും ആദരിച്ചു.

കൂടാതെ നീറ്റ് പരീക്ഷയില്‍ MBBS റാങ്ക് നേടിയ അരുണ്‍ പ്രകാശിനേയും ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ആദരിച്ചു. ട്രസ്റ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

മലബാര്‍ ദേവസ്വം അസിസ്റ്റന്റ്  കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എന്‍.കെ. ലാല്‍, നാഗത്ത് ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

നവരാത്രി ആഘോഷ കമ്മറ്റി കണ്‍വീനര്‍ പി.സി. സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.കെ. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157652/elamaran-kulangara-bhagavathy-temple-board-of-trustees-gave-the-honor)