---
title: "അച്ഛനോടൊപ്പം ചരിത്രത്തിലേക്ക് തുടികൊട്ടി മക്കളും "
english_title: "The sons also went down in history with their father"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157657/the-sons-also-went-down-in-history-with-their-father"
published_at: "2023-10-28T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cfbe94bfd5_1_achanm.jpg"
keywords: []
---

# അച്ഛനോടൊപ്പം ചരിത്രത്തിലേക്ക് തുടികൊട്ടി മക്കളും 

> **Lead Summary:** ** പേരാമ്പ്ര:** നാടന്‍ കലാ പ്രവര്‍ത്തകരുടെ കലാസംഘടനയായ നാട്ടുകലാകാരക്കൂട്ടം സംസ്ഥാന കമ്മറ്റിയും, ഉണര്‍വ്വ് നാടന്‍ കലാ പഠന കേന്ദ്രം കല്‍പ്പറ്റയും സംയുക്തമായി സംഘടിപ്പിച്ച അറബുട്ടാളു എന്ന ഗോത്രതാള സംഗീത പരിപാടിയില്‍ പങ്കെടുത്ത് പ്രശസ്ത നാടന്‍ പാട്ടുകലാകാരന്‍ റിജു ആവളയും, മക്കളായ അഷ്ബിന്‍. എസ്. റിജുവും, സാവന്‍ റിതു. എസ്. റിജുവും വേള്‍ഡ് റെക്കോഡില്‍ ഇടം നേടി.

## Article Content

** പേരാമ്പ്ര:** നാടന്‍ കലാ പ്രവര്‍ത്തകരുടെ കലാസംഘടനയായ നാട്ടുകലാകാരക്കൂട്ടം സംസ്ഥാന കമ്മറ്റിയും, ഉണര്‍വ്വ് നാടന്‍ കലാ പഠന കേന്ദ്രം കല്‍പ്പറ്റയും സംയുക്തമായി സംഘടിപ്പിച്ച അറബുട്ടാളു എന്ന ഗോത്രതാള സംഗീത പരിപാടിയില്‍ പങ്കെടുത്ത് പ്രശസ്ത നാടന്‍ പാട്ടുകലാകാരന്‍ റിജു ആവളയും, മക്കളായ അഷ്ബിന്‍. എസ്. റിജുവും, സാവന്‍ റിതു. എസ്. റിജുവും വേള്‍ഡ് റെക്കോഡില്‍ ഇടം നേടി.

പരമ്പരാഗത ഗോത്രകലകളായ തുടികൊട്ട്, ചീനി, മണി, പിന്‍പാട്ട്, വട്ടക്കളി എന്നിവയുടെ സമന്വയമായ തുടികളിക്ക് അറബുട്ടാളു എന്നാണ് ഗോത്രവിഭാഗത്തില്‍ അറിയപ്പെടുന്നത്.

702 കലാകാരന്‍മാര്‍ തുടര്‍ച്ചയായി ഗേത്രതാളം അവതരിപ്പിച്ചപ്പോള്‍ അത് ബെസ്റ്റ് ഓഫ് ഇന്ത്യാ വേള്‍ഡ് റെക്കോഡിന് അര്‍ഹമാകുകയായിരുന്നു.

ആവള ഗവര്‍മെന്റ്  ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താതരം വിദ്യാര്‍ത്ഥിയാണ് അഷ്ബിന്‍. എസ്. റിജു, ആവള യു.പി.സ്‌കൂളിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയാണ് സാവന്‍ റിതു. എസ്. റിജു.

2019 ലെ കലാഭവന്‍ മണി പുരസ്‌കാരം, 2021 ലെ തൃശൂര്‍ കലാഭവന്‍ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്‌കാരം, 2022 ല്‍ രവി അരീക്കല്‍ പ്രതിഭാ പുരസ്‌കാരം, 2023 ല്‍ ഉണര്‍വ്വ് കല്‍പ്പറ്റയുടെ ആദരം എന്നിവ നേടിയ കലാകാരനാണ് റിജു ആവള.

നാട്ടുകലാകാരക്കൂട്ടം കോഴിക്കോട് ജില്ലാ പ്രസിഡന്റും, കരിന്തണ്ടന്‍സ് കാലിക്കറ്റ് എന്ന നാടന്‍ പാട്ടുസംഘത്തിന്റെ ഡയറക്ടര്‍ സ്ഥാനവും വഹിക്കുന്നു. കൂടാതെ പേരാമ്പ്ര നിയോജക മണ്ഡലം സംസ്‌ക്കാര സാഹിതി പ്രവര്‍ത്തകനുമാണ് റിജു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157657/the-sons-also-went-down-in-history-with-their-father)