---
title: "പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജ്വാലയും നൈറ്റ് മാര്‍ച്ചും "
english_title: "Palestine Solidarity Flame and Night March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157778/palestine-solidarity-flame-and-night-march"
published_at: "2023-10-29T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653dec6309393_000_8_chinmaya.JPG"
keywords: []
---

# പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജ്വാലയും നൈറ്റ് മാര്‍ച്ചും 

> **Lead Summary:** **പേരാമ്പ്ര:** ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജ്വാലയും നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജ്വാലയും നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു.

മുന്‍ ഡി വൈ എഫ് ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ സജീഷ് ജ്വാല തെളിയിച്ചു. പ്രശസ്ത സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ്ര നൈറ്റ് മാര്‍ച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു.

നൂറു കണക്കിന് യുവജനങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞയെടുത്തു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ രൂപേഷ്, ആദിത്യ സുകുമാരന്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആര്‍ സിദ്ധാര്‍ത്ഥ്, ആര്‍ ബിനില്‍ രാജ്, കിരണ്‍ബാബു, കെ.പി അഖിലേഷ്, ആര്‍.എസ് അമല്‍ജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157778/palestine-solidarity-flame-and-night-march)