---
title: "പൊതുസമ്മേളനം സംഘടിപ്പിച്ച് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി"
english_title: "BJP Cheruvannur Panchayath Committee organized the general meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157929/bjp-cheruvannur-panchayath-committee-organized-the-general-meeting"
published_at: "2023-10-29T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e90e9181d1_1_bjp3.jpg"
keywords: []
---

# പൊതുസമ്മേളനം സംഘടിപ്പിച്ച് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി മുയിപ്പോത്ത് ടൗണില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി മുയിപ്പോത്ത് ടൗണില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

പാലസ്തീന്‍ ഐക്യദാഢ്യമെന്ന പേരില്‍ കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ ഭീകരവാദത്തെ വെള്ളപൂശുകയാണെന്നും, കേരളത്തിലെ ദിനംപ്രതി പുറത്ത് വരുന്ന സഹകരണ മേഖലയിലെ അഴിമതിക്കഥകള്‍ മറച്ച് വെക്കാന്‍ സിപിഎമ്മും സര്‍ക്കാരും പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍ ഹമാസിന് വേണ്ടി വാദിക്കുന്ന ഭയാനകമായ കാഴ്ച്ചയാണ് കേരളത്തിലുള്ളതെന്നും അവര്‍ പറഞ്ഞു.

മലപ്പുറത്ത് നടന്ന പാലസ്തീന്‍ അനുകൂല പ്രകടനത്തില്‍ സയണിസ്റ്റ് ഹിന്ദുത്ത്വ വര്‍ഗ്ഗീയതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയത് 1921 ലെ കലാപത്തിന്റെ തനിയാവര്‍ത്തനത്തിന് കോപ്പുകൂട്ടുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ ആരോപിച്ചു.

കെ.ടി വിനോദ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം മോഹനന്‍, നിയോജക മണ്ഡലം പ്രസിഡന്റ്  തറമ്മല്‍ രാഗേഷ്, ജില്ല കമ്മിറ്റി അംഗം കെ.കെ രജീഷ്, എം പ്രകാശന്‍, ഡി.കെ മനു, ഇ.സി അഭിലാഷ്, എം സായി ദാസ്, ശ്രീകേഷ് കുട്ടോത്ത്, ടി.എം ഹരിദാസ്, പി.എം സജീവന്‍, കെ.പി ബാബു, പിലാറത്ത് ബാബു, കെ.പി.ടി വത്സലന്‍, കെ.പി സുനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157929/bjp-cheruvannur-panchayath-committee-organized-the-general-meeting)