---
title: "ബസ്സുകൾ തടയുന്നു;  വടകരയില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് "
english_title: "Stopping buses; Lightning strike of bus workers in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/157975/stopping-buses-lightning-strike-of-bus-workers-in-vadakara"
published_at: "2023-10-30T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f1f553da07_1_bus4.jpg"
keywords: []
---

# ബസ്സുകൾ തടയുന്നു;  വടകരയില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് 

> **Lead Summary:** **പേരാമ്പ്ര :** വടകര, തലശ്ശേരി , കണ്ണൂര്‍ , കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്.

## Article Content

**പേരാമ്പ്ര :** വടകര, തലശ്ശേരി , കണ്ണൂര്‍ , കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്.

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്ത ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. മുന്നറിയിപ്പില്ലാത സമരത്തില്‍ യാത്രക്കാര്‍ പെരുവഴിയിലായി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പലയിടത്തും കുടുങ്ങിക്കിടപ്പാണ്. സര്‍വീസ് നടത്തുന്ന ബസ്സുകള്‍ തടയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/157975/stopping-buses-lightning-strike-of-bus-workers-in-vadakara)