---
title: "ദയ വളണ്ടിയര്‍ സംഗമവും പാലിയേറ്റീവ് പരിശീലനവും സംഘടിപ്പിച്ചു "
english_title: "Organized Daya Volunteer Sangam and Palliative Training at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158025/organized-daya-volunteer-sangam-and-palliative-training-at-perambra"
published_at: "2023-10-30T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f4c655869d_1_vala.jpg"
keywords: []
---

# ദയ വളണ്ടിയര്‍ സംഗമവും പാലിയേറ്റീവ് പരിശീലനവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ദയ വളണ്ടിയര്‍ സംഗമവും പാലിയേറ്റീവ് പരിശീലനവും സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ശില്പശാല ഉദ്ഘാടനം ചെയ്തു. ദയ ചെയര്‍മാന്‍ കെ. ഇമ്പിച്ചാലി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ദയ വളണ്ടിയര്‍ സംഗമവും പാലിയേറ്റീവ് പരിശീലനവും സംഘടിപ്പിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ശില്പശാല ഉദ്ഘാടനം ചെയ്തു. ദയ ചെയര്‍മാന്‍ കെ. ഇമ്പിച്ചാലി അധ്യക്ഷത വഹിച്ചു.

ദയ വര്‍ക്കിങ് സെക്രട്ടറി എന്‍.കെ മജീദ് വിഷയാവതരണം നടത്തി. ദയ ഓഡിറ്റോറിയം നടന്ന പരിപാടിയില്‍ 125 ഓളം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. മുഹമ്മദ് പേരാമ്പ്ര, പ്രഭാ ശങ്കര്‍, സുബേര്‍ എന്നിവര്‍ സംസാരിച്ചു.

ദയ ജനറല്‍ സെക്രട്ടറി എ.കെ. തറുവയി ഹാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ വി.സി നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് റിട്ട. പ്രിന്‍സിപ്പല്‍ ടി.പി അബ്ദുള്‍ അസീസ്, പേരാമ്പ്ര താലൂക്ക് ആസ്പത്രി ഡോ. സി.കെ വിനോദ്, ഡോ. മീന, എം. ഹാറ്റ സുസ്മിത, അബ്ദുറഹിമാന്‍, അബ്ദുള്ള (കിപ്പ് ട്രെയിനര്‍മാര്‍), കൂത്താളി എച്ചഎസ്എസ് അധ്യാപിക ദീപ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

ജബലന്നുര്‍ കോളേജ്, മേഴ്‌സി കോളേജ്, കൂത്താളി എച്ചഎസ്എസ് കുട്ടികളുടെ ജീവ പങ്കാളിത്തവും ഗ്രൂപ്പ് ചര്‍ച്ചയുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158025/organized-daya-volunteer-sangam-and-palliative-training-at-perambra)