---
title: "സഹോദയ സിബിഎസ്ഇ മേഖലാ കലോത്സവം; കിരീടം ചൂടി പേരാമ്പ്ര സെന്റ്  മീരാസ് "
english_title: "Companion CBSE Regional Arts Festival; Crowned by Perambra St. Meeras"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158055/companion-cbse-regional-arts-festival-crowned-by-perambra-st-meeras"
published_at: "2023-10-30T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f5e89d2842_1_st_meeras.jpg"
keywords: []
---

# സഹോദയ സിബിഎസ്ഇ മേഖലാ കലോത്സവം; കിരീടം ചൂടി പേരാമ്പ്ര സെന്റ്  മീരാസ് 

> **Lead Summary:** **പേരാമ്പ്ര :** വടകര സഹോദയ സിബിഎസ്ഇ മേഖലാ കലോത്സവത്തില്‍ കിരീടം ചൂടി പേരാമ്പ്ര സെന്റ് മീരാസ് ജേതാക്കളായി.

## Article Content

**പേരാമ്പ്ര :** വടകര സഹോദയ സിബിഎസ്ഇ മേഖലാ കലോത്സവത്തില്‍ കിരീടം ചൂടി പേരാമ്പ്ര സെന്റ് മീരാസ് ജേതാക്കളായി.

കലോത്സവത്തില്‍ ഫേസ്-2 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ പേരാമ്പ്ര സെന്റ്  മീരാസ് പബ്ലിക് സ്‌കൂള്‍ 621 പോയന്റോടെ ഓവറോള്‍ കിരീടം ചൂടി.

പേരാമ്പ്രയില്‍ നടന്ന ഫേസ് 1 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 422 പോയന്റോടെ അന്നും സെന്റ് മീരാസ് പബ്ലിക് സ്‌ക്കൂള്‍ തന്നെയായിരുന്നു മുന്നില്‍. ഒക്ടോബര്‍ 27, 28 ദിവസങ്ങളിലായി വടകര റാണി പബ്ലിക് സ്‌കൂളില്‍ വെച്ചാണ് ഫേസ് 2 മത്സരങ്ങള്‍ നടന്നത്.

528 പോയന്റോടെ അമൃത പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും 498 പോയന്റോടെ റാണി പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158055/companion-cbse-regional-arts-festival-crowned-by-perambra-st-meeras)