---
title: "കൂത്താളി ഗ്രാമപഞ്ചായത്ത് തയ്യുള്ളപറമ്പ് പാറച്ചാലില്‍ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു"
english_title: "Koothali Grama Panchayat has opened the road at Thayullaparambu Parachal for traffic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15809/koothali-grama-panchayat-has-opened-the-road-at-thayullaparambu-parachal-for-traffic"
published_at: "2021-12-13T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6f7630b76e_WATERMARK.JPG"
keywords: []
---

# കൂത്താളി ഗ്രാമപഞ്ചായത്ത് തയ്യുള്ളപറമ്പ് പാറച്ചാലില്‍ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

> **Lead Summary:** ** കൂത്താളി**: കൂത്താളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നവീകരണം പൂര്‍ത്തിയായ തയ്യുള്ളപറമ്പ് പാറച്ചാലില്‍ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

** കൂത്താളി**: കൂത്താളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നവീകരണം പൂര്‍ത്തിയായ തയ്യുള്ളപറമ്പ് പാറച്ചാലില്‍ റോഡ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ഗോപി അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍, മെമ്പര്‍മാരായ നളിനി, സജീഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളായ കെ.എം. ബാലകൃഷ്ണന്‍, ടി.പി. സോമന്‍, പി. രവി, ടി.പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.സി. സുനീഷ് സ്വാഗതവും റിജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15809/koothali-grama-panchayat-has-opened-the-road-at-thayullaparambu-parachal-for-traffic)