---
title: "EMS പ്രവാസി കെയര്‍ പദ്ധതി പ്രഖ്യാപിച്ചു."
english_title: "EMS Pravasi Care Scheme Announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158135/ems-pravasi-care-scheme-announced"
published_at: "2023-10-30T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fab62e923b_EMS.jpg"
keywords: []
---

# EMS പ്രവാസി കെയര്‍ പദ്ധതി പ്രഖ്യാപിച്ചു.

> **Lead Summary:** **പേരാമ്പ്ര :-** പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി കെയര്‍ പദ്ധതി പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര :-** പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി കെയര്‍ പദ്ധതി പ്രഖ്യാപിച്ചു.

പദ്ധതിയില്‍ അംഗമാവുന്ന പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, വെല്‍നെസ് ക്ലിനിക്, ഹോം കെയര്‍, ആശുപത്രി ചികിത്സ ചിലവുകളില്‍ 20% മുതല്‍ 50% ഇളവ് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. നിരവധി പ്രവാസികള്‍ പങ്കെടുത്ത പരിപാടിയില്‍ ആശുപത്രി സെക്രട്ടറി സി.റജി സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ പ്രസിഡണ്ട് എ.കെ പത്മനാഭന്‍ അദ്ധ്യക്ഷനായി. ഡയറക്ടര്‍ ടി.കെ ലോഹിതാക്ഷന്‍ പദ്ധതി വിശദീകരണം നടത്തി. സലിം മണാട്ട്, സൂപ്പി പന്തിരിക്കര, മജീദ് സഫ തുടങ്ങിയവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158135/ems-pravasi-care-scheme-announced)