---
title: "കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം "
english_title: "NREG Workers' Union Kozhikode District Conference to protest the central government action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158152/nreg-workers-union-kozhikode-district-conference-to-protest-the-central-government-action"
published_at: "2023-10-30T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fc241be792_000_8_chinmaya.JPG"
keywords: []
---

# കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം 

> **Lead Summary:** ** പേരാമ്പ്ര: **ബജറ്റ് വിഹിതം വെട്ടിക്കുറച്ചും അപ്രായോഗിക ഉത്തരവുകള്‍ ഇറക്കിയും തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പ്രതിഷേധിച്ചു.

## Article Content

** പേരാമ്പ്ര: **ബജറ്റ് വിഹിതം വെട്ടിക്കുറച്ചും അപ്രായോഗിക ഉത്തരവുകള്‍ ഇറക്കിയും തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം പ്രതിഷേധിച്ചു.

പേരാമ്പ്ര വി. വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ കെ.ഇ രാജഗോപാലന്‍-പി.ഗോപാലന്‍ നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് മുന്‍ എം.എല്‍.എ ഗിരിജ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം. ലക്ഷ്മി , ടി.കെ സുജാത , വി. ബാബു എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ല സെക്രട്ടറി കെ. ചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ.ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.പി ചന്ദ്രി, പി.ശ്രീധരന്‍, റസീന എന്നിവര്‍ സംസാരിച്ചു. തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, കൂലി 600 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

എം.ലക്ഷ്മി (പ്രസിഡന്റ്), വി. ബാബു, വി.പി സുജ, കെ. രവീന്ദ്രന്‍ (വൈസ് പ്രസിഡന്റ്മാര്‍). പി. ശ്രീധരന്‍ (സെക്രട്ടറി), ടി. പി സുഭാഷിണി, സി.വി സവിത, പി. വത്സന്‍ (ജോയിന്‍ സെക്രട്ടറിമാര്‍), കെ. വി കുഞ്ഞികണ്ണന്‍ (ട്രെഷറര്‍ ) എന്നിവര്‍ ഭാരവാഹികളായി 46 അംഗ ജില്ല കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

സ്വാഗതസംഘം ചെയ്ര്‍മന്‍ കെ. കുഞ്ഞമ്മദ് സ്വാഗതവും ടി.പി കുഞ്ഞനന്ദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158152/nreg-workers-union-kozhikode-district-conference-to-protest-the-central-government-action)