---
title: "കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പേരാമ്പ്ര ഉപജില്ലാ ഓഫീസ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് "
english_title: "Kerala State Backward Classes Development Corporation Perampra Upazila Office to Perampra Mini Civil Station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158182/kerala-state-backward-classes-development-corporation-perampra-upazila-office-to-perampra-mini-civil-station"
published_at: "2023-10-30T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fdb510495f_000_8_chinmaya.JPG"
keywords: []
---

# കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പേരാമ്പ്ര ഉപജില്ലാ ഓഫീസ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് 

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പേരാമ്പ്ര ഉപജില്ലാ ഓഫീസ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറുകയാണന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പേരാമ്പ്ര ഉപജില്ലാ ഓഫീസ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറുകയാണന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. കേരളപിറവി ദിനമായ നവംബര്‍ 1 മുതലാണ് ഓഫീസ് മാറുന്നത്.

സിവില്‍ സ്റ്റേഷനിലെ പുതിയ ഓഫീസ് ഉദ്ഘാടനവും കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മൈക്രോ ക്രഡിറ്റ് വായ്പയും, മറ്റു വായ്പകളുമായി കോടി 48 ലക്ഷം രൂപയുടെ വിതരണവും അന്നേ ദിവസം നടക്കും.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ കെ പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി മുഖ്യാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ നാലുവര്‍ഷക്കാലം കൊണ്ട് ഈ സ്ഥാപനത്തില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കും കുടുംബശ്രീകള്‍ക്കുമായി 90 കോടിയോളം രൂപ വായ്പയായി നല്‍കിയിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ഇനിയും 15 കോടിയോളം രൂപ നല്‍കുമെന്നും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പേരാമ്പ്ര മാനേജര്‍ കെ. രവീന്ദ്രന്‍, കെ. രജിത എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158182/kerala-state-backward-classes-development-corporation-perampra-upazila-office-to-perampra-mini-civil-station)