---
title: "വിവിധ സ്ഥലങ്ങളില്‍ ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Indira Gandhi organized the commemoration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158344/indira-gandhi-organized-the-commemoration-at-perambra"
published_at: "2023-10-31T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540c684cb069_1_eng.jpg"
keywords: []
---

# വിവിധ സ്ഥലങ്ങളില്‍ ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റം പൊയില്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റം പൊയില്‍ അധ്യക്ഷത വഹിച്ചു.

പി.കെ. രാഗേഷ് അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ. രമേശന്‍, ഇ.എം. രാജന്‍, വി.പി. ഹംസ, അഷറഫ് ചാലില്‍, പി.പി. ബഷീര്‍, കെ.സി. നിസാര്‍, രാജേഷ്, ടി. സുനു എന്നിവര്‍ സംസാരിച്ചു.

മഹിമ നഗറില്‍ നടന്ന ഇന്ദിരാ ഗാന്ധി അനുസ്മരണം കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ.എം ശ്രീനാഥ് അധ്യക്ഷത വഹിച്ചു. ഇ.ടി. സരിഷ്, കെ.എം ശ്രീജ, വി.കെ ഗീത, അരുണ്‍ കിഴക്കയില്‍, എം .വി ജിഷണു, കെ.എം പ്രമോദ് എന്നിവര്‍ സംസാരിച്ചു.

ഇന്ദിരാ ഗാന്ധിയുടെ ഛായ പടത്തില്‍ കല്ലൂരില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ സത്യന്‍ കല്ലൂര്, വി സന്തോഷ്, എന്‍.കെ. ശ്രീധരക്കുറുപ്പ്, പി.കെ. സുരേഷ്, കെ.ടി. ബാബു, കെ.കെ സുധിഷ്, എന്‍.കെ രാജേഷ്, ശ്രീരാഗ് , ടി സജിത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158344/indira-gandhi-organized-the-commemoration-at-perambra)