---
title: "തോട് മണ്ണിട്ട് നികത്തി റോഡാക്കുന്നതിനെതിരെ പ്രദേശവാസികള്‍ "
english_title: "Locals are protesting against the road being filled with mud"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15835/locals-are-protesting-against-the-road-being-filled-with-mud"
published_at: "2021-12-13T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7170117b9b_0000 WATERMARK.jpg"
keywords: []
---

# തോട് മണ്ണിട്ട് നികത്തി റോഡാക്കുന്നതിനെതിരെ പ്രദേശവാസികള്‍ 

> **Lead Summary:** **പേരാമ്പ്ര:** തോട് മണ്ണിട്ട് നികത്തി റോഡാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 15 ാം വാര്‍ഡിലെ ശിശുമന്ദിരത്തിന് സമീപം കൃഷ്ണന്‍ കണ്ടി ഭാഗത്ത് കൂടെ ഒഴുകുന്ന തോടാണ് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്.

## Article Content

**പേരാമ്പ്ര:** തോട് മണ്ണിട്ട് നികത്തി റോഡാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 15 ാം വാര്‍ഡിലെ ശിശുമന്ദിരത്തിന് സമീപം കൃഷ്ണന്‍ കണ്ടി ഭാഗത്ത് കൂടെ ഒഴുകുന്ന തോടാണ് മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്.

തോട് നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊന്‍പറ, ചേര്‍മല ഭാഗത്ത് കൂടെ ഒഴുകി വരുന്ന വെള്ളം പുഴയിലേക്ക് ഒഴുകി പോകാനുള്ള പ്രധാന തോടാണിത്. ഈ റോഡ് മണ്ണിട്ട് നികത്തിയാല്‍ റോഡില്‍ വെള്ളം കയറി പ്രദേശമാകെ വെള്ളത്തില്‍ മുങ്ങി പോകാന്‍ ഇടയാകും.

ഈ പ്രവൃത്തിക്കെതിരെ ആര്‍ഡിഒ, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനാണ് പ്രദേശവാസികളുടെ തീരുമാനം. ശിശുമന്ദിരം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15835/locals-are-protesting-against-the-road-being-filled-with-mud)