---
title: "ആവളയില്‍ മലഞ്ചരക്ക് സ്ഥാപനത്തില്‍ മോഷണം"
english_title: "Theft at a malancharak firm in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158377/theft-at-a-malancharak-firm-in-avala"
published_at: "2023-10-31T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540e1a14e728_1_moshanam2.jpg"
keywords: []
---

# ആവളയില്‍ മലഞ്ചരക്ക് സ്ഥാപനത്തില്‍ മോഷണം

> **Lead Summary:**  ആവള:** **ആവളയില്‍ സലാല ടെഡേഴ്‌സില്‍ മലഞ്ചരക്ക് സ്ഥാപനത്തില്‍ മോഷണം. ഇന്നലെ രാത്രി കടയുടെ പൂട്ട് പൊളിച്ച് അടക്ക, കുരുമുളക് മുതലായ സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

## Article Content

 ആവള:** **ആവളയില്‍ സലാല ടെഡേഴ്‌സില്‍ മലഞ്ചരക്ക് സ്ഥാപനത്തില്‍ മോഷണം. ഇന്നലെ രാത്രി കടയുടെ പൂട്ട് പൊളിച്ച് അടക്ക, കുരുമുളക് മുതലായ സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.

ഏകദേശം 1 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കളവ് പോയതായി കടയുടമ മിഹിന്‍ പൊലീസിനോട് പറഞ്ഞു. വ്യാപാരിവ്യവസായി സമിതി ആവള യൂണിറ്റ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.

രാത്രികാലങ്ങളില്‍ പൊലീസ് പെട്രോളിങ്ങ് ശകതമാക്കണമെന്നും എത്രയും പെട്ടന്ന് കള്ളനെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്നും സമിതി നേതാക്കള്‍ മേപ്പയ്യൂര്‍ പൊലീസിനോട് ആവിശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158377/theft-at-a-malancharak-firm-in-avala)