---
title: "കൃഷി യന്ത്രങ്ങളുടെ പ്രായോഗിക പരിശീലനം നല്‍കി കെ.വി.കെ. "
english_title: "KVK gave practical training on agricultural machinery."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158424/kvk-gave-practical-training-on-agricultural-machinery"
published_at: "2023-10-31T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654112961e72c_000_8_chinmaya.JPG"
keywords: []
---

# കൃഷി യന്ത്രങ്ങളുടെ പ്രായോഗിക പരിശീലനം നല്‍കി കെ.വി.കെ. 

> **Lead Summary:** **കോഴിക്കോട് :** കെ.വി.കെയുടെ ആഭിമുഖ്യത്തില്‍ നിക്ര പദ്ധതിക്ക് കീഴില്‍ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കോതോടിലെ കര്‍ഷകര്‍ക്ക് കൃഷി യന്ത്രങ്ങളായ ബ്രഷ് കട്ടര്‍, റബര്‍ ടാപ്പിംഗ് മെഷീന്‍ എന്നിവയുടെ പ്രായോഗിക പരിശീലനം നല്‍കി.

## Article Content

**കോഴിക്കോട് :** കെ.വി.കെയുടെ ആഭിമുഖ്യത്തില്‍ നിക്ര പദ്ധതിക്ക് കീഴില്‍ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കോതോടിലെ കര്‍ഷകര്‍ക്ക് കൃഷി യന്ത്രങ്ങളായ ബ്രഷ് കട്ടര്‍, റബര്‍ ടാപ്പിംഗ് മെഷീന്‍ എന്നിവയുടെ പ്രായോഗിക പരിശീലനം നല്‍കി.

റബര്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള റബര്‍ ടാപ്പിംഗ് മെഷീന്‍, മരങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ടാപ്പിംഗ് നടത്താന്‍ കെല്‍പ്പുള്ളവയാണ് കാട് വെട്ടുന്നത് ആയാസകരമാകുന്ന വിധത്തിലുള്ളതാണ് ബ്രഷ് കട്ടര്‍. കോഴിക്കോട് നിക്ര പദ്ധതി വഴി രണ്ടു ഉപകരണങ്ങളും കര്‍ഷകര്‍ക്ക് തുച്ഛമായ രീതിയില്‍ വാടകയ്ക്ക് എടുക്കാന്‍ സാധിക്കും.

പ്രായോഗിക പരിശീലനത്തോട് അനുബന്ധിച്ച് ആറാം വാര്‍ഡ് മെമ്പര്‍ വി.പി റീനയുടെ അധ്യക്ഷതയില്‍ സ്വച്ഛ് ഭാരത് ക്യാമ്പ്യയിനും സംഘടിപ്പിച്ചു. മാലിന്യ നിര്‍മാര്‍ജനം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ എന്നിവയുടെ പ്രാധാന്യം കെ.വി.കെ തലവന്‍ ഡോക്ടര്‍ പി രാധാകൃഷ്ണന്‍ അവതരിപ്പിച്ചു.

കോതോടിലെ കര്‍ഷകരോടൊപ്പം പ്രതീക്ഷ കര്‍ഷക സംഘത്തിലെ കര്‍ഷകരും, കോഴിക്കോട് കെ. വി.കെ.യിലെ ഉദ്യോഗസ്ഥരായ കെ.പി. അഞ്ജന, പുഷ്പ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158424/kvk-gave-practical-training-on-agricultural-machinery)