---
title: "കൂട്ടാലിടയില്‍ വിളംബര ജാഥയും കണ്‍വെന്‍ഷനും നടത്തി"
english_title: "A joint proclamation march and convention was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15853/a-joint-proclamation-march-and-convention-was-held"
published_at: "2021-12-13T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7269e76fc3_0000 WATERMARK.jpg"
keywords: []
---

# കൂട്ടാലിടയില്‍ വിളംബര ജാഥയും കണ്‍വെന്‍ഷനും നടത്തി

> **Lead Summary:**  **കൂട്ടാലിട:** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നയിക്കുന്ന പദയാത്രയുടെ വിജയത്തിനായിട്ടാണ് കണ്‍വെന്‍ഷനും വിളംബരജാഥയും നടത്തിയത്.

## Article Content

 **കൂട്ടാലിട:** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നയിക്കുന്ന പദയാത്രയുടെ വിജയത്തിനായിട്ടാണ് കണ്‍വെന്‍ഷനും വിളംബരജാഥയും നടത്തിയത്.

തീവ്രവാദം വിസ്മയമല്ല, ലഹരിയ്ക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രവാക്യം ഉയര്‍ത്തി യാണ് കോഴിക്കോട് വെച്ച് ഈ മാസം പതിനേഴിന് പരിപാടി നടക്കുക. കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ കണ്‍വന്‍ഷനും വിളംബരജാഥയും നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിന്‍ ഉദ്ഘാടനം ചെയ്തു. വി.ടി. സൂരജ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രജീഷ് കൂട്ടാലിട അദ്ധ്യക്ഷനായിരുന്നു.

ജില്ലാ സെക്രട്ടറി പി. ബപീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് വരുണ്‍ കുമാര്‍, അഭിജിത്ത് ഉണ്ണികുളം, ഫായിസ് നടുവണ്ണൂര്‍, ടി.കെ. അനുമോദ്, അര്‍ജ്ജുന്‍ പൂനത്ത്, അഭിരാമം തിരുവോട്, കെ.കെ. അബൂബക്കര്‍, സി.എച്ച്. സുരേന്ദ്രന്‍, പി. മുരളീധരന്‍ നമ്പൂതിരി, ഇ. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15853/a-joint-proclamation-march-and-convention-was-held)