---
title: "എലിപ്പനി ; ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് "
english_title: "Rat fever; Health Department to be cautious"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158533/rat-fever-health-department-to-be-cautious"
published_at: "2023-11-01T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541d9d46191f_1_rat.jpg"
keywords: []
---

# എലിപ്പനി ; ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് 

> **Lead Summary:** **പേരാമ്പ്ര: **ജില്ലയില്‍ എലിപ്പനി രോഗികളും മരണവും കൂടുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്.

## Article Content

**പേരാമ്പ്ര: **ജില്ലയില്‍ എലിപ്പനി രോഗികളും മരണവും കൂടുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്.

മലിനജലവുമായി ഇടപഴകുന്നവരില്‍ എലിപ്പനി സാധ്യത കൂടുതല്‍ കാണപ്പെടുന്നതിനാല്‍ പ്രതിരോധ ഗുളികള്‍ ഉള്‍പ്പെടെ കഴിക്കണം. കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, പേശീവേദന, കണ്ണിന് ചുവപ്പ് മഞ്ഞനിറം, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

എലിപ്പനിക്ക് ഫലപ്രദമായ ചികില്‍സ ലഭ്യമാണ്. എന്നാല്‍ സ്വയം ചികില്‍സയ്ക്കു മുതിരുന്നതാണ് എലിപ്പനിരോഗം ഗുരുതരമാക്കുന്നത്. എലിപ്പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യം വരികയാണെങ്കില്‍ മുന്‍കൂട്ടി പ്രതിരോധ ഗുളിക കഴിക്കാവുന്നതാണ്. പ്രതിരോധ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158533/rat-fever-health-department-to-be-cautious)