---
title: "കേരളപ്പിറവി ദിനം; ആവള ബ്രദേഴ്‌സ് കലാസമിതി വൈദ്യര്‍ ഇ.സി ശ്രീധരന്‍ നമ്പ്യാരെ ആദരിച്ചു "
english_title: "Kerala Birth Day; Avala Brothers Kalasamithi honored Vaidyar EC Sreedharan Nambiar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158603/kerala-birth-day-avala-brothers-kalasamithi-honored-vaidyar-ec-sreedharan-nambiar"
published_at: "2023-11-01T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65420378460f0_1_no1.JPG"
keywords: []
---

# കേരളപ്പിറവി ദിനം; ആവള ബ്രദേഴ്‌സ് കലാസമിതി വൈദ്യര്‍ ഇ.സി ശ്രീധരന്‍ നമ്പ്യാരെ ആദരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ആവള ബ്രദേഴ്‌സ് കലാസമിതി വൈദ്യര്‍ ഇ.സി ശ്രീധരന്‍ നമ്പ്യാരെ ആദരിച്ചു.

## Article Content

** പേരാമ്പ്ര:** ആവള ബ്രദേഴ്‌സ് കലാസമിതി വൈദ്യര്‍ ഇ.സി ശ്രീധരന്‍ നമ്പ്യാരെ ആദരിച്ചു.

കേരളപ്പിറവിദിനത്തിന്റെ ഭാഗമായി പാരമ്പര്യ വൈദ്യരംഗത്തെ കുല പതിയും ആവളയുടെ സാമൂഹിക സാംസ്‌കാരിക ഉന്നമനത്തിന് വേണ്ടി നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുള്ള വൈദ്യര്‍ ഇ.സി ശ്രീധരന്‍ നമ്പ്യാര്‍ക്കാണ് ആവള ബ്രദേഴ്‌സ് കലാസമിതി സ്‌നേഹാദരവ് നല്‍കിയത്.

അദ്ദേഹത്തില്‍ വീട്ടില്‍ എത്തിയ കലാസമിതി പ്രവര്‍ത്തകര്‍ പൊന്നാട അണിയിക്കുയും മൊമെന്റോ നല്‍കുകയും ചെയ്തു.

കലാസമിതി അംഗങ്ങളായ കുഞ്ഞമ്മത് മലയില്‍, ടി രജീഷ്, ഷാനവാസ് കൈവേലി, വി.സി ശ്രീജിത്ത്, ഇ.പി ജിതിന്‍, എന്‍.പി സന്തോഷ്, എന്‍.എം റസാഖ്, ഒ.കെ ശശി, ബി.ബി ബിനീഷ്, സി. ഉബൈദ്, എന്‍.കെ സന്തോഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌നേഹാദരവില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വൈദ്യര്‍ മറുമൊഴി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158603/kerala-birth-day-avala-brothers-kalasamithi-honored-vaidyar-ec-sreedharan-nambiar)