---
title: "ജൈവ-രാസ വളങ്ങളുടെ വില വര്‍ദ്ധനവ് നീക്കം ഒഴിവാക്കണം"
english_title: "Rising prices of bio-chemical fertilizers should be avoided"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15863/rising-prices-of-bio-chemical-fertilizers-should-be-avoided"
published_at: "2021-12-13T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b72ebb5eb39_0000 WATERMARK.jpg"
keywords: []
---

# ജൈവ-രാസ വളങ്ങളുടെ വില വര്‍ദ്ധനവ് നീക്കം ഒഴിവാക്കണം

> **Lead Summary:**  **പേരാമ്പ്ര:** ജൈവ വളങ്ങളുടെയും, രാസവളങ്ങളുടെയും വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ വില വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്.

## Article Content

 **പേരാമ്പ്ര:** ജൈവ വളങ്ങളുടെയും, രാസവളങ്ങളുടെയും വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ വില വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്.

വലിയ വള കമ്പനികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുകയും അവരുടെ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇക്കാര്യത്തില്‍ കൃഷിക്കാര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണം.

ഈ വര്‍ഷം കാര്‍ഷിക ഉല്‍പാദനച്ചെലവ് ഏറെ വര്‍ദ്ധിച്ചു എന്നു വ്യക്തമായ കണക്കുകള്‍ കാണിക്കുന്നു. കൂടാതെ ഈ രീതിയില്‍ വന്‍കിട കമ്പനികളെ സഹായിക്കാന്‍ കര്‍ഷകദ്രോഹ നടപടികള്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വീകരിക്കരുതെന്നും യൂസഫ് പള്ളിയത്ത് ആവശ്യപെട്ടു.

പ്രധാന മന്ത്രിയ്ക്കും, മുഖ്യ മന്ത്രിയ്ക്കും, ഇതു സംബന്ധിച്ച് പരാതി അയച്ചതായും യൂസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15863/rising-prices-of-bio-chemical-fertilizers-should-be-avoided)