---
title: "ധർണ്ണാ സമരം സംഘടിപ്പിച്ച് ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റി "
english_title: "BJP Perambra West Area Committee organized a dharna strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158668/bjp-perambra-west-area-committee-organized-a-dharna-strike"
published_at: "2023-11-01T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654232128d933_1_dharna.JPG"
keywords: []
---

# ധർണ്ണാ സമരം സംഘടിപ്പിച്ച് ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര താലൂക്ക് ഗവ: ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപെട്ട് ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര താലൂക്ക് ഗവ: ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപെട്ട് ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.

ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ദിവസവും നൂറ് കണക്കിന് രോഗികൾ എത്തുന്ന ഗവ: ആശുപത്രിയിൽ എല്ല് രോഗ വിദഗ്ദനുൾപ്പെടെ ആവശ്യത്തിനുള്ള ഡോക്ടർമാർ ഇല്ലയെന്നും എക്‌സറെ യൂണിറ്റ് പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തോളമായിട്ടും ആവശ്യമായ നടപടി കൈകൊള്ളാൻ ബന്ധപെട്ടവർ തയ്യാറാകാത്തത് പേരാമ്പ്രയിലെ ഒരു സ്വകാര്യ ആശുപത്രിക്ക് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആംമ്പുലൻസ് കേടുപറ്റി കട്ടപ്പുറത്ത് ആയിട്ട് മാസങ്ങളായി എന്നാൽ ഡ്രൈവർമാർ ജോലി ചെയ്യാതെ ശമ്പളം കൈപറ്റുകയാണെന്നും ആശുപത്രി വികസനത്തിന് വേണ്ടി ഫണ്ട് കിഫ്ബി വഴി മാറ്റി വെക്കാൻ ഭരണാനുമതി കിട്ടി എന്ന് പറയുമ്പോഴും ഇതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടത്താതും, സ്റ്റാഫ് പാറ്റേൺ പുതുക്കി ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കാത്തതും ആശുപത്രിയെ നോക്കുകുത്തിയാക്കാൻ ചില കോണുകളിൽ നിന്ന് ശ്രമം നടക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പേരാമ്പ്ര വെസ്റ്റ് ഏരിയ പ്രസിഡന്റ് കെ.പി പ്രസൂൺ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ്  തറമൽ രാഗേഷ്, കെ.എം സുധാകരൻ, നവനീത് കൃഷ്ണൻ, ഡി.കെ മനു, എം.ജി വേണു, ഇല്ലത്ത് മോഹനൻ, മമ്മിളി വേണു, കെ.പി ബാബു, ജയകൃഷ്ണൻ ചേനായി, ദീപേഷ് കുമാർ, കെ.ടി സുരേഷ്, മേപ്പള്ളി ഗംഗാധരൻ, ചെറുവത്ത് രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158668/bjp-perambra-west-area-committee-organized-a-dharna-strike)