---
title: "ദിവ്യ കാശി ഭവ്യ കാശി അദ്ധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു"
english_title: "Divya Kashi Bhavya Kashi organized a spiritual gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15870/divya-kashi-bhavya-kashi-organized-a-spiritual-gathering"
published_at: "2021-12-13T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7396855466_kk.jpg"
keywords: []
---

# ദിവ്യ കാശി ഭവ്യ കാശി അദ്ധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര : കാശി വിശ്വനാഥ ക്ഷേത്ര നഗരവികസന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നസമര്‍പ്പണത്തിന്റെ ഭാഗമായി അദ്ധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര : കാശി വിശ്വനാഥ ക്ഷേത്ര നഗരവികസന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നസമര്‍പ്പണത്തിന്റെ ഭാഗമായി അദ്ധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു.

ബിജെപി രാജ്യവ്യാപകമായി നടത്തുന്ന ദിവ്യ കാശി ഭവ്യ കാശി പരിപാടിയുടെ ഭാഗമായാണ് പേരാമ്പ്രയില്‍ അദ്ധ്യാത്മിക സദസ്സ് സംഘടിപ്പിച്ചത്. ബിജെപി മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ നടത്തിയ അദ്ധ്യാത്മിക സദസ്സ് ബ്രഹ്മകുമാരിസ് ബാലുശ്ശേരി ഇന്‍ ചാര്‍ജ്ജ് രാജയോഗിനി ബ്രഹ്മ കുമാരിസ് ഷീബ ബഹന്‍ജി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. ബി ജെ പി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി.

എസ്എന്‍ഡിപി യോഗം വടകര യൂനിയന്‍ ബോര്‍ഡ് അംഗം ബാബു പൂതംപാറ, ബ്രഹ്മകുമാരി രമ്യ ബഹന്‍ജി , ഡോക്ടര്‍ കെ. രാജന്‍, തറമല്‍ രാഗേഷ്, കെ. രാഘവന്‍, കെ. വല്‍സരാജ്, കെ.പി.ടി വത്സലന്‍. കെ.എം സുധാകരന്‍, എ. ബാലചന്ദ്രന്‍, ശശീന്ദ്രന്‍ ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15870/divya-kashi-bhavya-kashi-organized-a-spiritual-gathering)