---
title: "സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ച് പേരാമ്പ്ര പഞ്ചായത്ത് സാംസ്‌കാരിക നിലയം ആന്‍ഡ് ലൈബ്രറി "
english_title: "Perampra Panchayat Sanskarika Nilayam and Library organized by Sanskarika Sadas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158716/perampra-panchayat-sanskarika-nilayam-and-library-organized-by-sanskarika-sadas"
published_at: "2023-11-01T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654269b963a9d_000_8_chinmaya.JPG"
keywords: []
---

# സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ച് പേരാമ്പ്ര പഞ്ചായത്ത് സാംസ്‌കാരിക നിലയം ആന്‍ഡ് ലൈബ്രറി 

> **Lead Summary:** **പേരാമ്പ്ര: **കേരള പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയോടനുബന്ധിച്ച് പേരാമ്പ്ര പഞ്ചായത്ത് സാംസ്‌കാരിക നിലയം ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേരള പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയോടനുബന്ധിച്ച് പേരാമ്പ്ര പഞ്ചായത്ത് സാംസ്‌കാരിക നിലയം ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സദസ്സ് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക നിലയത്തിലെ ലൈബ്രറി ജനകീയ പങ്കളിത്തേത്താടെ ആധുനിക വത്ക്കരിക്കുമെന്നും അതിന് ആവശ്യമായ ഫണ്ട് പുസ്തകോത്സവം, നാടേകാത്സവം, ചിത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

സാംസ്‌ക്കാരിക നിലയത്തിന്റെ രണ്ടാം നിലയില്‍ ആര്‍ട്ട് ഗാലറി തുടങ്ങാനാവശ്യമായ നടപടികള്‍ ഗ്രാമപഞ്ചായത്ത് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാംസ്‌കാരിക നിലയം ആന്‍ഡ് ലൈബ്രറി പ്രസിഡന്റ് അഭിലാഷ് തിരുവോത്ത് അധ്യക്ഷനായി.

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എം.സി അബ്ദുല്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന സംസാരിച്ചു.

സാംസ്‌കാരിക നിലയം ആന്‍ഡ് ലൈബ്രറി സെക്രട്ടറി വി ശ്രീനി സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമ പഞ്ചായത്തംഗം പി. ജോന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158716/perampra-panchayat-sanskarika-nilayam-and-library-organized-by-sanskarika-sadas)