---
title: "കെഎസ്എസ്പിഎ വഞ്ചനാദിനം ആചരിച്ചു "
english_title: "KSSPA observed Cheating Dayat perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158718/ksspa-observed-cheating-dayat-perambra"
published_at: "2023-11-01T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65426c2bad2c8_1_vanjana.JPG"
keywords: []
---

# കെഎസ്എസ്പിഎ വഞ്ചനാദിനം ആചരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ട്രഷറിക്കു മുന്നില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ട്രഷറിക്കു മുന്നില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.

കുടിശ്ശികയായ 18% ക്ഷാമാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക, മെഡി സെപ്പിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യോഗം സംഘടിപ്പിച്ചത്.

ഡിസിസി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. ഒ.എം രാജന്‍ അധ്യക്ഷത വഹിച്ചു.

ഇ.വി രാമചന്ദ്രന്‍, കെ.പി രാമചന്ദ്രന്‍, സി രഞ്ജിനി, വേലായുധന്‍ കീഴരിയൂര്‍, നളിനി നല്ലൂര്‍, പി.എസ് സുനില്‍, പി.കെ രാഘവന്‍, ഇ.കെ ബാലന്‍, വി.കെ രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158718/ksspa-observed-cheating-dayat-perambra)