---
title: "കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉപജില്ലാ ഓഫീസ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ "
english_title: "Kerala State Backward Classes Development Corporation Upazila Office Perampra Mini Civil Station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158726/kerala-state-backward-classes-development-corporation-upazila-office-perampra-mini-civil-station"
published_at: "2023-11-01T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65427dde90aed_000_8_chinmaya.JPG"
keywords: []
---

# കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉപജില്ലാ ഓഫീസ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ 

> **Lead Summary:** **പേരാമ്പ്ര: **കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പേരാമ്പ്ര ഉപജില്ലാ ഓഫീസ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ പുതിയ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**പേരാമ്പ്ര: **കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പേരാമ്പ്ര ഉപജില്ലാ ഓഫീസ് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ പുതിയ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിലാണ് പ്രസ്തുത ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. കഴിഞ്ഞ നാലുവര്‍ഷക്കാലം കൊണ്ട് ഈ സ്ഥാപനത്തില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കും കുടുംബശ്രീകള്‍ക്കും വായ്പ നല്‍കിയിട്ടുണ്ട്.

സിവില്‍ സ്റ്റേഷനിലെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മൈക്രോ ക്രഡിറ്റ് വായ്പയും, മറ്റു വിവിധ വായ്പകളു െട വിതരണവും നടന്നു.

ഓഫീസ് ഉദ്ഘാടനവും വിവിധ വായ്പകളുടെ വിതരണവും പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.

സ്വയം തൊഴില്‍ വായ്പാ വിതരണം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവും, വിവാഹ വായ്പാ വിതരണം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദും, എന്റെ വീട് വായ്പാ വിതരണം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ വി.പി. കുഞ്ഞികൃഷ്ണനും വ്യക്തിഗത വായ്പാ വിതരണം കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണിയും നിര്‍വ്വഹിച്ചു.

കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ലിസി, ശശികുമാര്‍ പേരാമ്പ്ര, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി എന്നിവര്‍ സംസാരിച്ചു. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉപജില്ല മാനേജര്‍ കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അക്കൗണ്ടന്റ് കെ. രജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158726/kerala-state-backward-classes-development-corporation-upazila-office-perampra-mini-civil-station)