---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങള്‍ക്ക് തുടക്കമായി "
english_title: "Perampra Block Panchayat Kerala Festival art competitions have started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158738/perampra-block-panchayat-kerala-festival-art-competitions-have-started"
published_at: "2023-11-01T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6542838306334_000_8_chinmaya.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങള്‍ക്ക് തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങള്‍ ആരംഭിച്ചു. വിവിധ ഇനങ്ങളിലായി ബ്ലോക്ക് തലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലെ കലാകാരര്‍ മാറ്റുരക്കും.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങള്‍ ആരംഭിച്ചു. വിവിധ ഇനങ്ങളിലായി ബ്ലോക്ക് തലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലെ കലാകാരര്‍ മാറ്റുരക്കും.

പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കേരളോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.രജിത, കെ.കെ. വിനോദന്‍, പി.ടി. അഷറഫ്, സി.എം. സനാതനന്‍, കെ.കെ.ലിസി, പ്രഭാ ശങ്കര്‍, ഗിരിജ ശശി, വഹീദ പാറേമ്മന്‍, കെ. അജിത, ബിഡിഒ പി. ഖാദര്‍, ജെബിഡിഒ പി.വി. ഷൈലേഷ് കുമാര്‍ എന്നവര്‍ സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിന് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. സജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158738/perampra-block-panchayat-kerala-festival-art-competitions-have-started)