---
title: "തരിശ് രഹിത കോഴിക്കോട് ക്യാമ്പയിന്റെ പന്തിരിക്കര മേഖലാതല ഉദ്ഘാടനം "
english_title: "Inauguration of Panthirikara region-wide camp for barren Kozhikode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158740/inauguration-of-panthirikara-region-wide-camp-for-barren-kozhikode"
published_at: "2023-11-01T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654287a76eb23_000_8_chinmaya.JPG"
keywords: []
---

# തരിശ് രഹിത കോഴിക്കോട് ക്യാമ്പയിന്റെ പന്തിരിക്കര മേഖലാതല ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **കര്‍ഷക സംഘം കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന തരിശ് രഹിത കോഴിക്കോട് ക്യാമ്പയിന്റെ പന്തിരിക്കര മേഖലാ തല ഉദ്ഘാടനം പന്തിരിക്കരയില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **കര്‍ഷക സംഘം കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന തരിശ് രഹിത കോഴിക്കോട് ക്യാമ്പയിന്റെ പന്തിരിക്കര മേഖലാ തല ഉദ്ഘാടനം പന്തിരിക്കരയില്‍ നടന്നു.

കര്‍ഷക സംഘം കോഴിക്കോട് ജില്ലാ ജോ സെക്രട്ടറി ഇ.എസ് ജയിംസ് പ്രമുഖ കര്‍ഷകനായ തേവര്‍ കോട്ടയില്‍ അബ്രഹാമിന്റെ വീട്ടുവളപ്പില്‍ അവോക്കാഡോ തൈ നട്ട് നിര്‍വ്വഹിച്ചു.

മേഖലാ സെക്രട്ടറി പി.സി സന്തോഷ് , എം.കെ അബ്ദുള്‍ സലാം മേഖലാ കമ്മറ്റി അംഗങ്ങളായ എം.കെ ശ്രീധരന്‍ , എ.ബി.സുഭാഷ്, അമ്യത് ലാല്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158740/inauguration-of-panthirikara-region-wide-camp-for-barren-kozhikode)